റൊണാള്‍ഡോയും മെസിയും ബാഴ്‌സയില്‍ ഒരുമിച്ച് കളിക്കാന്‍ വഴിയൊരുങ്ങുന്നു

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിരിക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം പുറത്ത് വിടുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും ഒരുമിച്ച കളിക്കാന്‍ വഴിയൊരുങ്ങുന്നു എന്നതാണ് ആ വാര്‍ത്ത.

റൊണാള്‍ഡോയെ ബാഴ്സലോണയ്ക്ക് നല്‍കാന്‍ യുവന്റസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യുവന്റസ് പുറത്തായതിന്റെ അതൃപ്തിമൂലം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടേയാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്.

റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനം യുവന്റസിന് വലിയ തലവേദനയാണെന്നന്നും അതിനാലാണ് റൊണാള്‍ോഡയെ യുവന്റസ് ബാഴ്‌സക്ക് കൈമാറുന്നതെന്നുമാണ് ഗോള്‍ പറയുന്നത്. സ്പാനിഷ് സ്പോര്‍ട്‌സ് ലേഖകന്‍ ബലാഗിനെ ഉദ്ധരിച്ച്‌കൊണ്ടാണ് ഗോള്‍ ഡോട്ട് കോം വാര്‍ത്ത പുറത്തുവിട്ടത്.

കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ താരങ്ങളുടെ ഉയര്‍ന്ന വേതനം ക്ലബ്ബ്കള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ സീസണില്‍ 35 ഗോളുകളുമായി മിന്നുന്ന പ്രകടനമാണ് റൊണാള്‍ഡോ യുവന്റസിനായി കാഴ്ച്ച വച്ചത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് തോറ്റ് പുറത്താകുകയായിരുന്നു.

You Might Also Like