ഈ തലമുറയിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാൾ, റൊണാൾഡോയുടെ വീഡിയോ വൈറലാകുന്നു

ഫുട്ബോൾ ലോകം കണ്ടതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണു റൊണാൾഡോയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഇത്രയും കാലത്തിനിടക്ക് താരം നടത്തിയ പ്രകടനങ്ങളും സ്വന്തമാക്കിയിട്ടുള്ള അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളും അതിനു തെളിവാണ്. മുപ്പത്തിയഞ്ചാം വയസിലും പ്രകടനമികവിൽ റൊണാൾഡോക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതും അവിശ്വസനീയമാണ്.

ഒരു ഗോൾവേട്ടക്കാരനെന്ന നിലയിലാണ് റൊണാൾഡോ കൂടുതൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച രീതിയിൽ പ്ലേമേക്കറായി കളിച്ചിരുന്നെങ്കിലും തന്റെ സമകാലീനനായ മെസിയെപ്പോലെ പ്ലേമേക്കെറെന്ന രീതിയിൽ റൊണാൾഡോ വാഴ്ത്തപ്പെട്ടിട്ടില്ല. എന്നാൽ അതു തെറ്റാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ട്വിറ്റർ വീഡിയോ വ്യക്തമാക്കുന്നത്.

ടീമിനു വേണ്ടി മികച്ച രീതിയിൽ കളി മെനഞ്ഞ മുന്നോട്ടു പോകുന്ന റൊണാൾഡോയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. താരം വെറുമൊരു ഗോൾ സ്കോറർ മാത്രമല്ലെന്നു തെളിയിക്കുന്ന ഈ വീഡിയോ ഈ തലമുറയിലെ വാഴ്ത്തപ്പെടാത്ത പ്ലേമേക്കറാണു റൊണാൾഡോയെന്ന തലക്കെട്ടോടെയാണ് ആരാധകൻ പുറത്തു വിട്ടിരിക്കുന്നത്.

മുപ്പത്തിയഞ്ചാം വയസിലും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ കാഴ്ച വെക്കുന്നത്. ഇറ്റാലിയൻ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്നു വിമർശിച്ചവരെ നിശബ്ദമാക്കി ഈ സീസണിലിതു വരെ ഇരുപത്തിയെട്ടു ഗോളുകൾ നേടിയ താരത്തിന് യൂറോപ്യൻ ഗോൾഡൻഷൂ സ്വന്തമാക്കാനും അവസരമുണ്ട്.

You Might Also Like