മധ്യനിരയിൽ മെസിയെപ്പോലെ കളിച്ച് റൊണാൾഡോ, നാണം കെട്ട് ഗോൾ വഴങ്ങി യുവന്റസ്

Image 3
FeaturedFootball

ഒരു പ്ലേ മേക്കറെന്ന നിലയിലുള്ള മെസിയുടെ കേളീശൈലി ഏറെ പ്രശസ്തമാണ്. മുന്നേറ്റനിരയിൽ നിന്നും മധ്യനിരയിലേക്ക് ഇറങ്ങിച്ചെന്ന് ടീമിന്റെ കളിയെ മുഴുവൻ നിയന്ത്രിക്കാൻ മെസിക്കു കഴിയും. ലോകത്തെ പല മധ്യനിര താരങ്ങളേക്കാൾ അസിസ്റ്റും മികച്ച പ്ലേ മേക്കർക്കുള്ള അവാർഡുകളും മെസിയെ തേടിയെത്തിയത് ഇതു കൊണ്ടാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന സമയത്ത് ഇതുപോലെ പ്ലേമേക്കറായി തിളങ്ങിയ താരമാണ് റൊണാൾഡോ. എന്നാൽ റയലിലെത്തിയതിനു ശേഷം ഒരു സ്ട്രൈക്കർ മാത്രമായി താരം മാറി. ഇനിയാ പ്ലേമേക്കിങ്ങ് ശൈലിയിലേക്ക് റൊണാൾഡോക്ക് തിരികെപ്പോകാൻ കഴിയില്ലെന്നാണ് എസി മിലാനെതിരായ മത്സരത്തിലെ സംഭവം ചൂണ്ടിക്കാണിച്ച് ആരാധകർ പറയുന്നത്.

https://twitter.com/SirlibertyEbuka/status/1280625495122554880?s=19

മത്സരത്തിൽ മെസിയെപ്പോലെ ഡീപ്പിൽ ഇറങ്ങി പന്തു സ്വീകരിച്ചു കളിക്കാൻ റൊണാൾഡോ ശ്രമം നടത്തിയിരുന്നു. എന്നാൽ പോർച്ചുഗൽ താരത്തിൽ നിന്നും പന്ത് അനായാസം സ്വന്തമാക്കിയ എസി മിലാൻ അതിൽ നിന്നും പ്രത്യാക്രമണം നടത്തുകയും അതു റാഫേൽ ലിയോയുടെ ഗോളിൽ അവസാനിക്കുകയും ചെയ്തു. മത്സരം 4-2നാണ് മിലാൻ ജയിച്ചത്.

പ്ലേ മേക്കറായി ഇനി തിളങ്ങാൻ റൊണാൾഡോക്കു കഴിയില്ലെന്നാണ് ആരാധകർ ഇതു ചൂണ്ടിക്കാണിച്ചു പറയുന്നത്. എന്നാൽ താരത്തിന് അതിന്റെ ആവശ്യമില്ലെന്നതാണു സത്യം. ഇക്കാലം കൊണ്ട് യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി മാറിയ താരം ഒട്ടനവധി ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ട്.