റോണോ കൊല്ലുകയേ ഉള്ളൂ, മെസി കൊല്ലും മുമ്പ് പരമാവധി വേദനിപ്പിക്കുക കൂടി ചെയ്യും, തുറന്ന് പറഞ്ഞ് റൂണി

Image 3
Football

സമകാലിക ഫുട്‌ബോള്‍ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ പലപ്പോഴും ഫുട്‌ബോള്‍ ലോക്ം രണ്ട് തട്ടിലാണ്. ഇതിനാല്‍ തന്നെ കായിക ലോകത്ത് ഏറ്റവും വലിയ ആരാധക പോരും ഇരുതാരങ്ങള്‍ക്കും വേണ്ടിയാണ്.

അതെസമയം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ വെയ്ല്‍ റൂണി. ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം മെസിയാണെന്നാണ് റൊണാള്‍ഡോയുടെ കൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏറെനാള്‍ കളിച്ചിട്ടുളള റൂണി തുറന്ന് പറയുന്നത്.

അതിന് റൂണി പറയുന്ന ഉദാഹരണം ഏറെ രസകരമാണ്. റൊണാള്‍ഡോ പെനാള്‍ട്ടി ബോക്‌സിനുള്ളില്‍ ഒരു കൊലപാതകിയാണ്. ഏത് പ്രതിരോധ താരത്തേയും അദ്ദേഹം കൊല്ലുക തന്നെ ചെയ്യും. എന്നാല്‍ മെസിയാകട്ടെ ഏറെ വ്യത്യസ്തനാണ്. അദ്ദേഹം എതിരാളികളെ കൊല്ലുന്നതിന് മുമ്പ് പരമാവധി വേദനിപ്പിക്കുകയും ചെയ്യും. ഇതാണ് റോണോയ്ക്ക് ഒപ്പം കളിച്ചിട്ടുണ്ടെങ്കിലും മെസിയെ ഏറ്റവും മികച്ച താരമായി ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണം’ റൂണി പറഞ്ഞു.

മെസിയുടെ കളി കണ്ടാല്‍ അദ്ദേഹം ആസ്വദിച്ചാണ് കളിക്കുന്നതെന്ന് തോന്നിപ്പോകുമെന്നും റോണ തന്റെ സുഹൃത്താണെന്നും റൂണി കൂട്ടിചേര്‍ത്തു.