കോവിഡ് പ്രോട്ടോകോൾ ലംഘനം, ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ നിയമനടപടിക്കൊരുങ്ങി ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്റർ

Image 3
FeaturedFootballSerie A

കോവിഡ് പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്ററായ വിൻസെൻസോ സ്പഡഫോറ. പോർട്ടുഗലിൽ വെച്ച് കോവിഡ് സ്ഥിരീകരിച്ച താരം ഇറ്റലിയിലേക്ക് തിരിച്ചെത്തിയതാണ് നിയമനടപടിക്കുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പോർട്ടുഗലിൽ നിന്നും തിരിച്ചെത്തിയ താരം ടുറിനിലെ വീട്ടിൽ ഐസൊലേഷനിൽ തുടരുകയാണ് ക്രിസ്ത്യാനോ. അതുമൂലം യുവന്റസിന്റെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതോടെ ബാഴ്സലോണയുമായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിലും താരത്തിനു പങ്കെടുക്കാനാവാത്ത സ്ഥിതിയാനുള്ളത്.

ഹെൽത്ത്‌ അതോറിറ്റിയുടെ അനുവാദമില്ലാതെ ഇറ്റലിയിലേക്ക് തിരിച്ചെത്തിയതിനാണ് റൊണാൾഡോക്കെതിരെ ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്റർ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ നിയമനടപടിക്കൊരുങ്ങുന്നുവെന്നു ഇന്നലെയാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു.

പ്രോട്ടോകോളിനോട്‌ വലിയ ബഹുമാനമാണുള്ളതെന്നും ഒരിക്കലും അത് ലംഘിച്ചിട്ടില്ലെന്നും തെറ്റിച്ചുവെന്നത് നുണയാണെന്നും റൊണാൾഡോ അഭിപ്രായപ്പെട്ടു. തിരിച്ചെത്താനുള്ള നടപടിക്രമങ്ങൾ ക്ലബ്ബാണ് നടത്തിയതെന്നും എയർ ആംബുലൻസിൽ വീട്ടിലെത്തുന്നതുവരെ ആരുമായും തൊട്ടിട്ടുപോലുമില്ലെന്നും റൊണാൾഡോ ചൂണ്ടികാണിച്ചു. എന്നാൽ നുണയാണെന്ന ഈ പ്രസ്താവന സ്പോർട്സ് മിനിസ്റ്ററെ രോഷാകുലനാക്കുകയാണ് ചെയ്തത്. റൊണാൾഡോയുടെ അഹങ്കാരവും അനാദരവിനെക്കുറിച്ചും കൂടുതൽ സംസാരിക്കാൻ താത്പര്യമില്ലെന്നും നിയമനടപടിക്കൊരുങ്ങുകയാണെന്നും മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.