പുതിയ റോണോ!, സഹതാരത്തിന്റെ ഹെയര്‍സ്റ്റൈല്‍ കോപ്പിയടിച്ച് ക്രിസ്റ്റ്യാനോ

Image 3
FeaturedFootball

പുതിയ ഹെയര്‍സ്റ്റൈലുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റൊണാള്‍ഡോ തന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. യുവന്റസ് സഹതാരമായ യുവാന്‍ ക്വാഡ്രാഡോയുടേതിന് സാമ്യമുള്ള ഹെയര്‍സ്റ്റെലാണ് റൊണാള്‍ഡോ പങ്കുവെച്ചത്.

യുവന്റസ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തു നിലനില്‍ക്കെയാണ് പുതിയ ഹെയര്‍സ്റ്റൈലുമായി സൂപ്പര്‍ താരത്തിന്റെ ആഘോഷം. ‘ഞാനും എന്റെ സഹോദരന്‍ പാനിറ്റയുടെയും ഹെയര്‍സ്‌റ്റൈലിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു.’ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CCB6sLpgnU_/

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് ഏഴു പോയന്റ് വ്യത്യാസത്തില്‍ ഒന്നാമതാണ്. ഇതോടെ ഒന്‍പതാമത്തെ ലീഗ് കിരീടവിജയത്തിന്റെ വക്കിലാണ് റോണോയും കൂട്ടരും.

കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ റൊണാള്‍ഡോ ഇറ്റലിയിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 24 ഗോളുകള്‍ നേടിയ റൊണാള്‍ഡോ സീരി എയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടോപ് സ്‌കോററാണ്.