ബാലൺ ഡി ഓർ റാങ്കിങ്ങിൽ മെസിയെ പിന്തള്ളി റൊണാൾഡോ, ഇത്തവണ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ സാധ്യതയുള്ള താരങ്ങളിൽ മെസിയെ പിന്തള്ളി റൊണാൾഡോ. ഗോൾ ഡോട്ട് കോമിന്റെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ മെസിക്ക് നാലാം സ്ഥാനവും റൊണാൾഡോക്ക് രണ്ടാം സ്ഥാനവുമാണ്. ബയേൺ സ്ട്രൈക്കർ ലെവൻഡോവ്സ്കിയാണ് ഒന്നാം സ്ഥാനത്ത്.

ഈ സീസണിലെ ലാ ലിഗ പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തേക്കു വീണതാണ് മെസിയുടെ സ്ഥാനത്തിന് ഇടിവു വരാൻ കാരണം. സീസൺ പുനരാരംഭിച്ചതിനു ശേഷം അത്ര മികച്ച പ്രകടനം കാഴ്ച വെക്കാൻ മെസിക്കു കഴിഞ്ഞിട്ടില്ല. അതേ സമയം ഇറ്റാലിയൻ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന റൊണാൾഡോയുടെ ചിറകിൽ യുവന്റസ് കിരീടത്തിനടുത്താണ്.

ചാമ്പ്യൻസ് ലീഗ് കിരീടം ബാലൺ ഡി ഓറിൽ നിർണായകമാകുമെങ്കിലും ലെവൻഡോവ്സ്കിയെ അവഗണിക്കാൻ ഒരിക്കലും കഴിയില്ല. ഈ സീസണിൽ 49 ഗോളും ആറ് അസിസ്റ്റുമാണ് പോളണ്ട് താരം സ്വന്തമാക്കിയിരിക്കുന്നത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ യൂറോപ്യൻ ഗോൾഡൻ ബൂട്ടും ലെവെൻഡോവ്സ്കി സ്വന്തമാക്കും.

ബാലൺ ഡി ഓർ റാങ്കിംഗ് ആദ്യ 10 സ്ഥാനങ്ങൾ:

ലെവൻഡോവ്സ്കി
ക്രിസ്ത്യാനോ റൊണാൾഡോ
കെവിൻ ഡി ബ്രുയ്ൻ
ലയണൽ മെസി
തോമസ് മുളളർ
കരിം ബെൻസിമ
നെയ്മർ
എർലിംഗ് ഹാലൻഡ്
എംബാപ്പെ
ജാഡൽ സാഞ്ചോ

You Might Also Like