ഐഎസ്എല്ലിലേക്ക് വിമാനം കയറിയ റൊണാള്‍ഡീന്യോയ്ക്ക് സംഭവിച്ചത്

Image 3
FootballISL
ലോക ഫുട്‌ബോളില്‍ പ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ട താരമാണ് റൊണാള്‍ഡോ. കലുകൊണ്ട് മാജിക്ക് കാണിച്ച് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ വിശ്വഫുട്‌ബോളര്‍. ബാഴ്‌സലോണയിലും എസി മിലാനിലുമെല്ലാം കാല്‍പന്ത് കൊണ്ട് ഒട്ടേറെ സുവര്‍ണ മുഹുര്‍ത്തങ്ങള്‍ സൃഷ്ടിച്ച പ്രതിഭ. 2014-ലെ ആദ്യ ഐ.എസ്.എല്‍ ആദ്യ സീസണില്‍ റൊണാള്‍ഡീന്യോ കളിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രമുഖ മാധ്യമങ്ങളടക്കം ഇക്കാര്യം ഏറെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയതു. ചെന്നൈയിന്‍ എഫ്‌സിയാണ് റൊണാള്‍ഡീന്യോയെ സ്വന്തമാക്കാന്‍ ചരടുവലികള്‍ നടത്തിയത്.  ഭീമമായ തുകയ്ക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ചെന്നൈയിന്‍. എന്നാല്‍ അവസാന നിമിഷം എല്ലാം തകിടം മറിയുകയായിരുന്നു. ഇതോടെ ആരാധകരെ നിരാശയിലാക്കി മെക്‌സിക്കന്‍ ക്ലബായ കുറേറ്റാറോയിലേക്ക് റൊണാള്‍ഡീന്യോ പോകുകയായിരുന്നു. അവിടെ 25 മത്സരം കളിച്ച ഇതിഹാസ താരം എട്ട് ഗോളും നേടി. പിന്നീട് ബ്രസീല്‍ ക്ലബായ ഫ്‌ളുമിനോന്‍സിലേക്ക് കൂറുമാറിയ താരം അവിടെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ പരാഗ്വായില്‍ വീട്ടുതടങ്കിലാണ് റൊണാള്‍ഡീന്യോ. വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതാണ് റൊണാള്‍ഡീന്യോയ്ക്ക് വിനയായത്.