സര്‍വ്വാധിപതിയായി രോഹിത്ത് ടീം ഇന്ത്യയിലേക്ക്, മുനയൊടിഞ്ഞ് തലകുനിച്ച് ഗൂഢാലോചനക്കാര്‍

Image 3
CricketTeam India

ഒടുവില്‍ ബിസിസിഐയും ഇന്ത്യന്‍ സെലക്ടര്‍മാരും തലകുനിയ്ക്കുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയേക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐപിഎല്‍ ഫൈനലിനു ശേഷം 11നാണ് ദുബൈയില്‍ നിന്നും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിക്കുക. ഈ സംഘത്തില്‍ രോഹിത്തും ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുതിയ വിവരം.

ഇക്കാര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവും. ടീമിനൊപ്പം രോഹിത്തിനെ ഉള്‍പ്പെടുത്തുകയും ഫിസിയോ നിതിന്‍ പട്ടേല്‍, ട്രെയ്നര്‍ നിക്ക് വെബ്ബ് എന്നിവര്‍ അദ്ദേഹത്തെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ഇതിനു ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളഇ്കകും.

അതെസമയം പൂര്‍ണ ഫിറ്റ്നസ് ഇല്ലെന്നു തെളിഞ്ഞാല്‍ രോഹിത്തിനു ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. എന്നാല്‍ തുടര്‍ന്നുള്ള ടി20 പരമ്പരയില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്ന് ടീമിനെ ഉദ്ദരിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നവംബര്‍ 27നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്.


ഐപിഎല്ലിനിടെയാണ് രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്നു ചില മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തിരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത്തിനെ പുറത്തിരുത്താനായിരുന്നു ടീം ഇന്ത്യയുടെ തീരുമാനം. ഇതോടെ ഇത് വന്‍ വിവാദമായി മാറുകയായിരുന്നു.