അയാള്‍ക് മാത്രം കൈമുതലായുള്ള അസാമാന്യ ടൈമിംഗ്, ചെപ്പോക്കില്‍ നിറഞ്ഞാടുകയാണ്

ബേസില്‍ ജയിംസ്

ടച്ചില്‍ ആയതിന് ശേഷമുള്ള രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കാണുന്നതാണ് ക്രിക്കറ്റിലെ നയനമനോഹരമായ കാഴ്ച എന്നാരെങ്കിലും പറഞ്ഞാല്‍ ഭൂരിപക്ഷം പേരും അത് അംഗീകരിക്കാന്‍ ആണ് സാധ്യത, അത് ഹേറ്റേഴ്സ് ആണെങ്കില്‍ കൂടിയും.

അതിന് മറ്റൊരു ഉദാഹരണം കൂടി അയാള്‍ ചെപ്പോക്കില്‍ നമ്മള്‍ക്കായി കാത്തു വെക്കുകയാണ്, അയാള്‍ക് മാത്രം കൈമുതലായുള്ള അസാമാന്യ ടൈമിങ്ങും, നയനസുന്ദരമായ ഷോട്ടുകളും കൊണ്ടൊരുക്കിയ ഒരു വെല്‍ ക്രാഫ്റ്റഡ് സെഞ്ച്വറി. ബെന്‍ സ്റ്റോക്‌സ് നഷ്ടപ്പെടുത്തിയ ഒരു ക്യാച്ച് ഒഴിച്ചാല്‍ പിഴവുകള്‍ മാറി നിന്നൊരു ഇന്നിങ്‌സ്.

ഒരര്‍ത്ഥത്തില്‍ കോഹ്ലിയും ഗില്ലും പൂജാരയും സ്‌കോര്‍ ചെയ്യാതെ മടങ്ങിയ ഒരു ഇന്നിങ്‌സിനെ ഒറ്റക്ക് തോളിലേറ്റികൊണ്ടാണ് അയാള്‍ ഈ ശതകം പടുത്തുയര്‍ത്തിയത്.

കുറച്ചധികം ഇന്നിങ്‌സുകളായി രോഹിത് നേരിടുന്ന വിമര്‍ശനം വല്യ സ്‌കോറുകള്‍ കണ്ടെത്താന്‍ ആവുന്നില്ല എന്നതാണ്. തന്റെ കഴിവുകളോട് നീതി പുലര്‍ത്താത്ത രീതിയില്‍ തുടര്‍ച്ചയായി ഔട്ട് ആയിക്കൊണ്ടിരുന്നു. അതിനൊരു അപവാദം ആയ ഇന്നിങ്‌സുമായി അയാള്‍ ചെപ്പോക്കില്‍ നിറഞ്ഞാടുകയാണ്.

Let’s sit back and Enjoy Rohit sharma!

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോട്‌സ്

 

You Might Also Like