ഓസ്‌ട്രേലിയ അറിയാന്‍, ഞങ്ങള്‍ മൃഗശാലയിലെ മൃഗങ്ങളല്ല, തുറന്നടിച്ച് ടീം ഇന്ത്യ
ഓസ്ട്രേലിയന്‍ പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ടീമിനോട് നാലാം ടെസ്റ്റിനായി വീണ്ടും ക്വാറഡീനില്‍ പ്രവേശിക്കണമെന്നമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ടീം ഇന്ത്യ. ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് ഒരു നിയമവും തങ്ങള്‍ക്ക് മറ്റൊരു നിയമവുമാണ് ഇവിടെ നടപ്പാക്കുന്നതെന്നും തങ്ങളെ മൃഗശാലയിലെ മൃഗങ്ങളെപ്പോലെ കാണരുതെന്നും ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ പറയുന്നു.
‘ആരാധകര്‍ക്കു സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഗ്രൗണ്ടില്‍ കളിക്കുന്നവരോട് ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയാനും ആവശ്യപ്പെടുകയാണ്. ഇതു പരസ്പര വിരുദ്ധമായ കാര്യമാണണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോവിഡ് ടെസ്റ്റില്‍ ഞങ്ങളുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞിട്ടും ഇതില്‍ മാറ്റമില്ലെന്നതാണ് എടുത്തുപറയേണ്ടത് മൃഗശാലയിലെ മൃഗങ്ങളെപ്പോലെ ഞങ്ങളെ കാണരുത്.’
കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളോടു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയണമെന്നാവശ്യപ്പെടുന്നതില്‍ അര്‍ഥമുണ്ടായിരുന്നു. രാജ്യത്തിലെ ഓരോ ഓസ്‌ട്രേലിയന്‍ പൗരനും പാലിക്കേണ്ട അതേ നിയമം തന്നെ പിന്തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതു പര്യടനത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നതുമാണ്’ ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏഴു മുതല്‍ സിഡഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ 20,000ത്തോളം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് ഇരട്ട നീതിയായി ടീം ഇന്ത്യ ചൂണ്ടികാണിക്കുന്നത്.
അതെസമയം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിലവിലെ കോവിഡ് സാഹചര്യത്തില്‍, ബ്രിസ്‌ബെയ്‌നിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഓസ്‌ട്രേലിയയില്‍ വന്നയുടന്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞതിനാല്‍ ഇനിയൊരിക്കല്‍ക്കൂടി ക്വാറന്റീന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം വിവിധ മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ, നിയമങ്ങള്‍ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബ്രിസ്‌ബേനിലേക്കു വരേണ്ടതില്ലെന്ന ക്വീന്‍സ്‌ലാന്‍ഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായയ്ക്ക് ഭംഗമേല്‍പ്പിക്കുന്നതാണ് ക്വീന്‍സ്‌ലാന്‍ഡ് മന്ത്രിയുടെ പരാമര്‍ശമെന്ന് ബിസിസിഐ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ബ്രിസ്‌ബേനില്‍ നടക്കേണ്ട നാലാം ടെസ്റ്റില്‍നിന്ന് പിന്‍മാറുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നതായാണ് വിവരം.