ചാഹലിനെ ഫീല്‍ഡിങ്ങിനിടെ വിരട്ടി, ക്യാപ്റ്റന്‍ രോഹിത്തിന്റെ മറ്റൊരു മുഖം

വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ നടന്ന രസകരമായ ഒരു നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫീല്‍ഡിങ്ങിനിടെ അലസമായി സ്ഥാനം മാറുന്ന ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ചാഹലിനെ രോഹിത്ത് വിരട്ടുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്.
പതുക്കെ പുതിയ ഫീല്ഡിങ് പൊസിഷനിലേക്ക് മാറുന്ന ചാഹലിന് നേര്‍ക്കാണ് കൈകള്‍ ഉയര്‍ത്തി ശാസനയുമായി ക്യാപ്റ്റന്‍ രോഹിത് എത്തിയത്. എന്തെങ്കിലും പറ്റിയോ എന്നും എന്താ ഓടാത്തതെന്നും രോഹിത് ഇതിനിടെ ചോദിക്കുന്നുണ്ട്. പിന്നാലെ വേഗം മാറാനും ചാഹലിനോട് രോഹിത് ആവശ്യപ്പെടുന്നുണ്ട്. വെസ്റ്റിന്‍ഡീസ് എട്ട് വിക്കറ്റിന് 190 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം ആ കാഴ്ച്ച കാണാം.
— Russell Muscle (@Russell_Muscle_) February 9, 2022
മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് 193 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറിയും (64) രാഹുല്‍ 49 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ ഒന്‍പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയായ വിന്‍ഡീസിന്റെ നടുവൊടിച്ചത്. വിജയത്തോടെ ഇന്ത്യ പരമ്പര 2-0ത്തിന് ജയിച്ചു.