അത്ഭുതം സംഭവിച്ചാല്‍ മാത്രം, മുംബൈയെ കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രോഹിത്ത്

ഐപിഎല്‍ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കുമെന്ന് നിരീക്ഷണങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ. അടുത്ത സീസണില്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് ഇതേ മുംബൈ ടീമിനെത്തന്നെ അടുത്ത സീസണിലും കാണാന്‍ കഴിയുകയുള്ളൂവെന്നു രോഹിത് വ്യക്തമാക്കിയത്.

മുംബൈ തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിയാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഇതേ ഗ്രൂപ്പ് കളിക്കാര്‍ അടുത്ത തവണയും ഉണ്ടാവുകയില്ലെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും ഇതേ ഗ്രൂപ്പ് കളിക്കാര്‍ അടുത്ത തവണയും ഉണ്ടാവുമെന്നും കുറച്ചു മാജിക്കല്‍ വര്‍ഷങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും രോഹിത് പറഞ്ഞു.

ഇത്രയും മികച്ച കളിക്കാരെ കണ്ടെത്തി ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടുകളും അര്‍ഹിക്കുന്നതായി രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി. പുതിയ കളിക്കാര്‍ക്കു വേണ്ടി അവര്‍ ദിവസേന ആഭ്യന്തര മല്‍സരങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ഓരോ കളിക്കാരെയും കുറിച്ചുള്ള ഫീഡ്ബാക്ക് ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യും. ഈ താരങ്ങള്‍ ഒന്നോ, രണ്ടോ മല്‍സരങ്ങളിലേക്കോ, ഒന്നോ രണ്ടോ സീസണുകളിലേക്കോ ഉള്ളരല്ല. വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം നടത്തിയാണ് ഭാവിവാഗ്ദാനങ്ങളെ സ്‌കൗട്ടുകള്‍ കണ്ടെത്തുന്നതെന്നും രോഹിത് വിശദമാക്കി.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്‌സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വിര്‍ ചരാക്, മാര്‍ക്കോ ജാന്‍സെന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

You Might Also Like