ചരിത്രം അവനെ രേഖപ്പെടുത്തുക മുംബൈയുടെ തലവര മാറ്റിമറിച്ചവനെന്നാകും
പ്രണവ് തെക്കേടത്ത്
He is born to play pull shot’ ഒരുപാട് തവണ കമെന്ററി ബോക്‌സില്‍ നിന്ന് താന്‍ ഉരുവിട്ട ആ വാചകം വീണ്ടും ഉരുവിടാന്‍ ഹര്‍ഷാ ഭോഗ്ലക്ക് ഒരു മടിയും തോന്നിയിരുന്നില്ല, നോര്‍ജയെ ഒരു പുള്ളിലൂടെ സ്റ്റാന്‍ഡ്സില്‍ എത്തിക്കുന്ന രോഹിതിന് ഏറ്റവും അനുയോജ്യമായ വര്‍ണ്ണന തന്നെയാണ് ഹര്‍ഷ നല്‍കുന്നത്,…
ആ ഷോട്ടില്‍ ഇന്നയാളുടെ ദിനമാണെന്നുള്ള മുദ്രയുണ്ടായിരുന്നു, ആ ചെയ്സ് അയാള്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു, തന്നിലെ ഫിറ്റ്‌നസ് ഊഹാപോഹങ്ങളില്‍ ഒരിന്ത്യക്കാരനും വ്യാകുലപ്പെടേണ്ട എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പിന്നീട് ആ 22 വാരയില്‍ അയാള്‍ വരച്ചു കാട്ടിയത്.
മുംബൈ ഇന്നിങ്‌സിന്റെ മധ്യത്തില്‍ അക്‌സറിന്റെ ചില ബോളുകള്‍ പിച്ചില്‍ നിന്ന് വ്യത്യസ്ത ചലനങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഒരു ഷെല്ലിലേക്ക് ഒതുങ്ങേണ്ടി വന്ന ആ മുംബൈ ഇന്നിംഗ്സിനെ, ദുബയെ പാദചലനങ്ങളുടെ സഹായം പോലും ആവശ്യമില്ലാതെ ലോങ്ങ് ഓണിനും ലോങ്ങ് ഓഫീനും മുകളിലൂടെ പറത്തി വിട്ടുകൊണ്ട് അയാളാണ് ബ്രേക്ക് ചെയ്യുന്നത്, ഡീപ് ബാക്ക്വാര്‍ഡ് പോയിന്റ് ഫെന്‍സിലെക്കുള്ള ആ ചെറിയ വിഡ്ത് പോലും മനോഹരമായി അയാള്‍ കീറി മുറിക്കുമ്പോള്‍ അയാളുടെ ദിനമാണ് ഇന്നെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിക്കുകയാണ്, ഒരു പാഡില്‍ സ്വീപ്പിലൂടെ അക്സറിനെ ഫൈന്‍ ലെഗിലേക്ക് ബൗണ്ടറി പായിക്കുമ്പോള്‍ അയാളിലെ എക്‌സ്ട്രാ ടാലന്റിനെ മനോഹരമായി മാര്‍ക്ക് നിക്കോളാസ് വര്‍ണ്ണിക്കുന്നുണ്ട്….
കഴിഞ്ഞ 3 സീസണുകളില്‍ ഐപില്‍ ല്‍ അയാള്‍ തന്റെ കഴിവിനൊത്ത വലിയൊരു മുന്നേറ്റമൊന്നും നടത്തിയിട്ടില്ല, പക്ഷെ അപ്പോഴും അയാളുടേതായ ദിവസങ്ങളില്‍ അയാള്‍ ഒരു കളിയെ തന്റെ ബാറ്റിനാല്‍ വിജയിപ്പിക്കുന്നുണ്ട്, നായകന്‍ എന്ന നിലയില്‍ അയാള്‍ ആ ടീമിനെ മനോഹരമായി നയിക്കുന്നുണ്ട്, ടീമിലെ സഹ താരങ്ങളുടെ ആദരവ് ചില ഹൃദയസ്പര്‍ശമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടയാള്‍ ആവോളം സ്വന്തമാക്കുന്നുണ്ട്.
നായകന്‍ എന്ന നിലയിലെ അഞ്ചാമത്തെ കിരീടം, കളിക്കാരന്‍ എന്ന നിലയില്‍ ആറു കിരീടങ്ങള്‍, ഐപില്ലിലെ എക്കാലത്തെയും മികച്ചവനെനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ പോയിന്റിനെക്കാള്‍, മുംബൈ ഇന്ത്യന്‍സിന്റെ തല വര മാറ്റിയെഴുതിയ നായകനായാവും അയാളെ ചരിത്രം രേഖപെടുത്തുക…
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്