അയാള്‍ക്ക് അംഗീകാരങ്ങളില്ല, പക്ഷെ ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അവനാണ്

സംഗീത് ശേഖര്‍

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും മത്സരഫലത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഏറ്റവും ക്രൂഷ്യലായ ഒരിന്നിങ്സ്.ഈയൊരു മൈന്‍ ട്രാക്കില്‍ രണ്ടു ടീമിലെയും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരില്‍ രണ്ടിന്നിങ്‌സിലും കംഫര്‍ട്ടബിളായി തോന്നിച്ച ഒരേയൊരു ബാറ്റ്‌സ്മാന്‍.

രോഹിത് ശര്‍മയുടെ ആദ്യ ഇന്നിംഗ്‌സിലെ 66 റണ്‍സിന്റെ മൂല്യം പാര്‍ട്ട് ടൈം സ്പിന്നര്‍ പോലും 5 വിക്കറ്റ് കൊയ്യുന്ന ട്രാക്കിനെ വച്ചാണ് അളക്കേണ്ടത്.അക്ഷര്‍ പട്ടേലിന്റെ മിന്നുന്ന പ്രകടനത്തെ പോലും പിന്നിലാക്കുന്ന ഇമ്പാക്ട്..

ഏറ്റവും ശ്രദ്ധേയമായ കാര്യം ഷെല്ലിലേക്ക് വലിയാതെ തീര്‍ത്തും പോസിറ്റിവ് ആയ ബാറ്റിംഗ് പുറത്തെടുത്തു എന്നതാണ്.രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് തീരുന്നൊരു ഡസ്റ്റ് ബൗളിലും തന്റെ സ്‌ട്രോക്കുകള്‍ കളിക്കാനൊരിക്കലും മടിച്ചു നിന്നില്ല.

ടെക് എ ബൗ, രോഹിത് ശര്‍മ്മ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

എന്‍ബി: മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുത്തത് അക്‌സര്‍ പട്ടേലാണ്

You Might Also Like