എന്തൊരു ക്ലാസ്!, അസാധ്യമായ ഷോട്ടുകളിലൂടെയാണവന്‍ റണ്‍സ് കണ്ടെത്തുന്നത്

സംഗീത് ശേഖര്‍

ശുഭ് മാന്‍ ഗില്‍ പുറത്താകുമ്പോള്‍ കമന്ററി ബോക്‌സ് പുള്ളും ഹുക്കും വളരെ ശ്രദ്ധയോടെ മാത്രം കളിക്കേണ്ട, അല്ലെങ്കില്‍ കളിക്കുന്നത് ഒഴിവാക്കിയാലും പ്രശ്‌നമില്ലാത്ത വേരിയബിള്‍ ബൗണ്‍സുള്ള ട്രാക്കിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ആര്‍ച്ചറുടെ അടുത്ത ഓവറിലെ മൂന്നാം പന്തൊരു വെല്‍ ഡയറക്ട്ടഡ് ഷോര്‍ട്ട് പിച്ച് പന്താണ്. രോഹിത് ശര്‍മ്മ നിമിഷനേരം കൊണ്ട് ബാക്ക് ഫുട്ടിലേക്ക് വെയിറ്റ് ഷിഫ്റ്റ് ചെയ്ത ശേഷം തനിക്ക് മാത്രം സാധിക്കുന്ന രീതിയില്‍ പുള്‍ അണ്‍ ലീഷ് ചെയ്യുകയാണ്. റൈറ്റ് ഓണ്‍ ടോപ് ഓഫ് ദ ബോള്‍, അലോങ്ങ് ദ ഗ്രൗണ്ട്, ഫീല്‍ഡര്‍മാരെ അനായാസം ഒഴിവാക്കി കൊണ്ട് ബൗണ്ടറിയിലേക്ക്.

ഈ ട്രാക്കിലും പുള്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല.. ബട്ട് പുള്‍ ഇറ്റ് ലൈക്ക് രോഹിത് ശര്‍മ്മ.

ഒരിക്കല്‍ കൂടെ ഒന്നാന്തരമായി പന്തെറിഞ്ഞ ഇംഗ്‌ളീഷ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട് കൊണ്ട് ഒരറ്റം ഭദ്രമായി കാത്തു. പതിവുപോലെ ക്ലാസ് സ്റ്റാമ്പ് ചെയ്തു വച്ച സ്‌ട്രോക്കുകള്‍ക്കൊപ്പം ടെമ്പറമെന്റില്‍ അസാധ്യമായ ഇമ്പ്രൂവ് മെന്റ്. ഫ്‌ലോ ലസായ ഒരിന്നിങ്‌സ് ആയിരുന്നില്ലെങ്കില്‍ കൂടെ മറ്റൊരു രോഹിത് ശര്‍മ്മ സ്‌പെഷ്യല്‍ ഇന്ത്യയെ കരകയറ്റി.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like