സിയാറ്റ് ബാറ്റുമായി അയാള്‍ ഇറങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിക്കാനല്ല, ചരിത്രം രചിക്കാനാണ്

Image 3
CricketTeam India

സനല്‍കുമാര്‍ പത്മനാഭന്‍

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പന്തിനു അസാമാന്യ സ്വിങ്ങും , ബൗണ്‍സും, എല്ലാം യഥേഷ്ടം വാരി കോരി കൊടുക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍, ഏതൊരു പ്ലെയറുടെയും രക്ത സമ്മര്‍ദ്ദത്തിന്റെയും , ഹൃദയസ്പന്ദനത്തിന്റെയും താളം തെറ്റിക്കുന്ന ‘ ലോകകപ്പ് ‘ എന്ന മാമാങ്കത്തില്‍ ഇന്ത്യക്കു വേണ്ടി കച്ച മുറുക്കി അങ്കക്കളത്തിലേക്കു തന്റെ സിയാറ്റ് ബാറ്റുമായി ഇറങ്ങുമ്പോള്‍ അയാളുടെ തലയ്ക്കു മുകളില്‍ നിരൂപകര്‍ ചാര്‍ത്തി കൊടുത്ത ‘ ഫ്‌ലാറ്റ് ട്രാക്ക് ബുള്ളി ‘ എന്നൊരു പട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു

45 ദിവസത്തോളം നീണ്ടു നിന്ന , തലകളേറെ ഉരുണ്ട വിഖ്യാതമായ ആ മാമാങ്കം അവസാനിച്ചു അയാള്‍ പടക്കളത്തില്‍ നിന്നും അനേകം ബൗളര്‍മാരുടെ രക്തക്കറ പുരണ്ട ബാറ്റുമായി തിരിച്ചു ഇന്ത്യന്‍ കൂടാരത്തിലേക്കു തിരിച്ചു വരുമ്പോള്‍ അയാളുടെ പേരിനു നേരെ 81 റണ്‍സ് എന്ന മാന്ത്രിക ശരാശരി ഉണ്ടായിരുന്നു !

5 സെഞ്ചുറികള്‍ ഉണ്ടായിരുന്നു !
648 റണ്‍സ് ഉണ്ടായിരുന്നു

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിലെ ‘ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ‘ പിച്ചില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുക ആണു ..
വീണ്ടും എല്ലാ കണ്ണുകളും ഒരാളിലേക്കു ..

ഒരൊറ്റ സെഷന്‍ കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കരുത്തുള്ള രോഹിത് ഗുരുനാഥ് ശര്‍മ്മ എന്ന ഹിറ്റ് മാനിലേക്ക്
വെള്ള പന്തുകളോടുള്ള പ്രണയം അയാള്‍ വെള്ള കുപ്പായത്തോടും തുടര്‍ന്നാല്‍ …..

ടെസ്റ്റ് ക്രിക്കറ്റ് ബൗളര്‍മാരെ ബഹുമാനിക്കാന്‍ കൂടിയുള്ളതാണ് എന്ന അലിഖിത നിയമം അയാള്‍ മറന്നു പോയാല്‍ ….
കളി കഴിയുമ്പോള്‍ ഗ്രൗണ്ടില്‍ ഒരു ടീമേ ജീവനോടെ ബാക്കിയുണ്ടാവു അത് എന്തായാലും ന്യൂ സീലാന്‍ഡ് ആവില്ല ..

‘ഇത് ടെസ്റ്റ് ക്രിക്കറ്റ് ആണു , കണ്ണും പൂട്ടി അടിച്ചു റണ്‍സ് ഉണ്ടാക്കാന്‍ പറ്റുന്ന ഏകദിനക്രിക്കറ്റോ , ട്വന്റി ട്വന്റിയോ അല്ല! ഇവിടെ റണ്‍സ് എടുക്കാന്‍ ടാലെന്റ്‌റ് വേണം ‘ എന്നൊക്കെ അടഞ്ഞ ശബ്ദത്തില്‍ പിറു പിറുത്തു കൊണ്ട് നിരൂപകര്‍ ഇവിടൊക്കെ തന്നെയുണ്ട് , അവരെയൊക്കെ നോക്കി ചിരിച്ചു കൊണ്ട് അണ്ണനും !

കം ഓണ്‍ രോഹിത് ….
ഓള്‍ ദി ബെസ്റ്റ് ടീം ഇന്ത്യ …..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍