അക്‌സറും അശ്വിനും ഹീറോ ആകുമ്പോള്‍ പറയാതെ വയ്യ, അവനായിരുന്നു യഥാര്‍ത്ഥ കളിയിലെ താരം

പ്രണവ് തെക്കേടത്ത്
കാലങ്ങള്‍ പിന്നിടുമ്പോള്‍ ചെപ്പോക്കില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹീറോ പരിവേഷം നേടിയെടുത്ത അശ്വിനെയും, അഹമ്മദാബാദിലെ തന്റെ നാട്ടുകാര്‍ക്ക് മുന്നില്‍ കൃത്യതയോടെ പിച്ചില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ, ഏറ്റവും അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ഛ് അക്‌സര്‍ പട്ടേല്‍ നേടിയെടുത്ത ആ കളിയിലെ കേമന്‍ പട്ടവും, ഈ കളികളുടെ സമ്മറിയില്‍ പ്രേത്യേക മെന്‍ഷനോടെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആരും ഓര്‍മിക്കണമെന്നില്ല രോഹിതെന്ന ഓപ്പണറുടെ ആ ശതകവും, അര്‍ദ്ധ ശതകവും.
ചെപ്പോക്കില്‍ ആദ്യം ദിനം മുതല്‍ സ്പിന്നേഴ്സിനെ അകമഴിഞ്ഞ് സഹായിച്ച ആ ഇരുപത്തി രണ്ടു വാരയില്‍, പേരുകേട്ട പല മുഖങ്ങളും എതിരാളികളുടെ സ്പിന്‍ വലയത്തില്‍ കുടുങ്ങി വീണപ്പോള്‍ ഒരു രാജ്യത്തിന്റെ പ്രതീക്ഷകളും തോളിലേറ്റി അയാള്‍ നേടിയെടുത്ത ആ 161 റണ്‍സിന്റെ വില വാക്കുകളാല്‍ വിവരിക്കുകയെന്നത് അസാധ്യമാണ്..
ആ ടെസ്റ്റ് കരിയറിലെ തന്നെ മികച്ച പ്രകടനമായി വിദഗ്ദര്‍ വിലയിട്ട ആ ഇന്നിങ്സായിരുന്നു അവിടെ ഇന്ത്യക്ക് ആ ടെസ്റ്റില്‍ മേല്‍കൈ നേടികൊടുത്തത്, അതായിരുന്നു ഒരു ടെസ്റ്റിന് തോറ്റു പിറകില്‍ നിന്നിരുന്ന ഒരു ജനതയുടെ മുഖങ്ങളില്‍ ചിരി വിടര്‍ത്തിയത്…
അഹമ്മദാബാദിലേക്ക് വരുമ്പോള്‍ സ്പിന്‍ മാത്രമായിരുന്നില്ല വെല്ലുവിളി ഉയര്‍ത്തിയിരുന്നത് അവിടെ ഫ്‌ലഡ് ലൈറ്റിന് കീഴെ എതിരാളികളെ വാഴാന്‍ അനുവദിക്കാത്ത ബ്രോഡിനെയും ആന്‍ഡേഴ്‌സനെയും പെട്ടെന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലേക്ക് അഴിഞ്ഞാടാന്‍ അനുവദിക്കാതെ, ഒരറ്റം ആദ്യം ദിനം അയാള്‍ മനോഹരമായി കാക്കുന്നുണ്ട്.
ചെപ്പോക്കില്‍ മനോഹരമായി എക്‌സിക്യൂട് ചെയ്ത ആ സ്വീപ് ഷോട്ട് ഇവിടെ ചെറുതായൊന്നു പിഴച്ചപ്പോള്‍, ആ പേരില്‍ 66 റണ്‍സുകള്‍ രേഖപ്പെടുത്തിയിരുന്നു അതെ ഈ ടെസ്റ്റിലെ രണ്ട് ടീമുകളുടെയും ബാറ്റിംഗ് കാര്‍ഡിലൂടെ കയറി ഇറങ്ങുമ്പോള്‍ മനസിലാക്കാം ആ 66 റണ്‍സിന്റെ മേന്മ….
അറിയാം ഇന്ത്യയിലെ ഫ്‌ലാറ്റ് പിച്ചില്‍ നേടിയ റണ്‍സുകളിലേക്ക് ഒതുങ്ങാനുള്ളതാണ് ഈ അക്കങ്ങളൊക്കെ, അറിയാം ഓവര്‍സീസ് സെഞ്ച്വറി മാത്രം ആഘോഷമാക്കുന്ന കാലത്തിലൂടെയാണ് നടന്നു നീങ്ങുന്നത്…..
പക്ഷെ ഒരു ബാറ്‌സ്മാന്റെ സ്പിന്‍ ബോളേഴ്‌സിനെ കളിക്കാനുള്ള ടെക്‌നിക്കിനെ ഇത്രത്തോളം വെല്ലുവിളിച്ച ആ സാഹചര്യങ്ങള്‍ക്കിടയില്‍, ഒരു ചെറിയ പിഴവ് പോലും ആ വെള്ള കുപ്പായം തന്നില്‍ നിന്ന് എന്നെന്നേക്കുമായി അകന്നേക്കാവുന്ന ആ ചിന്തകിള്‍ക്കിടയില്‍, രോഹിത് നെയ്‌തെടുത്ത ഈ ഇന്നിങ്സുകള്‍ അത്രത്തോളം ആദരവര്‍ഹിക്കുന്നതാണ്…..
കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ടേഴ്‌സ്