താരങ്ങളെ ഇത് നമുക്ക് കിട്ടിയ പ്രിവിലേജാണ്, നിങ്ങളത് മറക്കരുത്, ക്രിക്കറ്റ് താരങ്ങളോട് രോഹിത്ത്

കോവിഡ് മൂലം ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലിനും മറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും ബയോ സെക്യുര്‍ ബബിളില്‍ ജീവിക്കേണ്ടി വരുന്നത് വിഷമമായി പറയാന്‍ പാടില്ലെന്ന് എന്ന് മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ രോഹിത് ശര്‍മ്മ. ബയോ ബബിളില്‍ ജീവിക്കുന്നതിലെ വിഷമതകള്‍ പല താരങ്ങളും പങ്കുവെക്കുമ്പോഴാണ് രോഹിത്ത് വ്യത്യസ്ത അഭിപ്രയാവുമായി രംഗത്തെത്തിയത്.

കോവിഡ് മൂലം ഭൂരിഭാഗം ജനങ്ങള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലാത്ത അവസ്ഥയില്‍ ദുരിതത്തിലാണെന്ന് മനസ്സിലാക്കണമെന്നും എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആകുന്നുണ്ടെന്നും അതില്‍ സന്തോഷിക്കണമെന്നും രോഹിത് പറഞ്ഞു.

താന്‍ ക്രിക്കറ്റ് കളിക്കാന്‍ ആകുന്നതില്‍ സന്തോഷവാന്‍ ആണ്. അതിനായി കുറച്ചൊക്കെ സഹിക്കാന്‍ തയ്യാറാണ്. ബയോ ബബിളും ആസ്വദിക്കാന്‍ പഠിക്കണമെന്നും രോഹിത് കൂട്ടിചേര്‍ത്തു. അവസാന ഒരു വര്‍ഷമായുള്ള ബയോ ബബിളുകള്‍ സഹതാരങ്ങളുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചു എന്നും രോഹിത് തുറന്ന് പറയുന്നു.

നേരത്തെ കോവിഡ് ബയോ ബബിളില്‍ ജീവിച്ചത് ഇന്ത്യന്‍ ടീമില്‍ ഉടലെടുത്ത കോഹ്ലി-രോഹിത്ത് പടപ്പിളക്കം മാറാന്‍ സഹായിച്ചെന്നും ഇരുവരം ഈ കാലത്ത് ഉള്ളുതുരന്ന് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇ്ക്കാര്യം ശരിവെക്കുന്നതാണ് രോഹിത്തിന്റെ വാക്കുകകള്‍.

ഐ പി എല്‍ ഉദ്ഘാടാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ ഇരിക്കുകയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ ഇന്ത്യന്‍സ്.

You Might Also Like