മൂന്ന് മത്സരങ്ങള്‍, രോഹിത്തിന്റെ ഷൂവില്‍ അടങ്ങിയിരിക്കുന്നത് അമ്പരപ്പിക്കുന്ന രഹസ്യങ്ങള്‍

Image 3
CricketIPL

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നായകന്‍ രോഹിത്ത് ശര്‍മ്മ ഇറങ്ങുന്നത് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചത്. ഐപിഎല്ലിലെ മൂന്ന് മത്സരത്തിലും രോഹിത്ത് അണിഞ്ഞ ഷൂസ് മൂന്ന് വ്യത്യസ്ത സന്ദേശങ്ങളാണ് ക്രിക്കറ്റ് ലോകത്തിന് നല്‍കുന്നത്.

രോഹിത്ത് അണിഞ്ഞ ഷൂസില്‍ ഓരോ മത്സരത്തിലും വ്യത്യസ്ത സന്ദേശങ്ങള്‍ എഴുതിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ രോഹിത് അണിഞ്ഞത് സേവ് റൈനോ പ്രോജക്ടിനെ പിന്തുണയ്ക്കുന്ന ഷൂസ് ആയിരുന്നു.

രണ്ടാമത്തെ മത്സരത്തില്‍ ‘പ്ലാസ്റ്റിക് വിമുകത് മഹാസമുദ്രത്തിന’് വേണ്ടി പിന്തുണയര്‍പ്പിക്കുന്ന ഷൂവാണ് രോഹിത്ത് ധരിച്ചത്. കഴിഞ്ഞ ദിവസം സണ്‍റൈസസ് ഹൈദരാബാദിനെതിരെ നടന്ന മുംബൈയുടെ മൂന്നാം മത്സരത്തില്‍ രോഹിത്ത് അണിഞ്ഞ ഷൂസ് കോറല്‍ റീഫുകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്ന ഒന്നായിരുന്നു.

ഐപിഎല്ലിലെ മുഴുവന്‍ മത്സരത്തിലും ഇത്തരത്തിലുളള സന്ദേശങ്ങള്‍ ലോകത്തിന് കൈമാറുന്ന ഷൂസുകള്‍ ധരിക്കാനാണ് രോഹിത്ത് ശര്‍മ്മയുടെ തീരുമാനം. ക്രിക്കറ്റ് ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമവുമായി ഒരു സൂപ്പര്‍ താരം രംഗത്തെത്തുന്നത്.

അതെസമയം ഐപിഎല്ലില്‍ മികച്ച ഫോമിലാണ് മുംബൈ ഇന്ത്യന്‍സ്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും ജയിച്ച് പോയന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമതാണ് രോഹിത്തും കൂട്ടരും.