ങേ, അവനോ മാന്‍ മാന്‍ ഓഫ് ദ മാച്ച്, രോഹിത്തിന്റെ അമ്പരപ്പിക്കുന്ന പ്രതികരണം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 യില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. മത്സരത്തില്‍ 28 പന്തില്‍ നേടി അതിവേഗ അര്‍ധ സെഞ്ച്വറിയാണ് പന്തിനെ തേടി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇന്ത്യ എട്ട് റണ്‍സിന് മാത്രം ജയിച്ച മത്സരത്തില്‍ പന്തിന്റെ അതിവേഗ ഫിനിഷിംഗ് പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണ്ണായകമായി മാറുകയായിരുന്നു.

https://twitter.com/addicric/status/1494736105685630984?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1494736105685630984%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsportsfan.in%2Fcricket%2Frishabh-pant-is-the-man-of-the-match-watch-rohit-sharmas-hilarious-reaction%2F

അതേസമയം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വാങ്ങാന്‍ പന്ത് എത്തുമ്പോള്‍ വിന്നിംഗ് ക്യാപ്റ്റനെന്ന നിലയയില്‍ അവതാരകന്‍ ഹര്‍ഷ ഭോഗ്ലയുമായി സംസാരിക്കുകയായിരുന്നു രോഹിത്ത്. പന്താണ് മാന്‍ ഓഫ് ദ മാച്ച് എന്ന ഭോഗ്ല പ്രഖ്യാപിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അവനോ മാന്‍ ഓഫ് ദ മാച്ച് എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. കമോണ്‍ രോഹിത് റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തു എന്നായിരുന്നു ഭോഗ്ലയുടെ ഇതിനുളള മറുപടി.

തന്റെ കഴിവില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ റിഷാബ് പന്ത് ഏതൊരു റോളും താന്‍ നിര്‍വഹിക്കാന്‍ റെഡിയാണെന്നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വനതമാക്കി കൊണ്ട് പന്ത് പറഞ്ഞു.

രണ്ടാം ടി20 വിജയിക്കാനായതോടെ ഇന്ത്യ ടി20 പരമ്പരയും 2-0ത്തിന് സ്വന്തമാക്കിയിരുന്നു. നേരത്തെ ഏകദിന പരമ്പര 3-0ത്തിനാണ് ഇന്ത്യ നേടിയത്.