തീ കത്തണമെങ്കില്‍ ഉരസല്‍ വേണം, അവന്‍ ഫൈനലില്‍ ആളികത്താനാനായി മാറ്റിവെച്ചിരിക്കുകയാണ്, തുറന്ന് പറഞ്ഞ് രോഹിത്ത്

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ ആധികാരിക ജയങ്ങളുമായി ഇന്ത്യ അനായാസം ഫൈനലില്‍ കടന്നിരിക്കുകയാണല്ലോ. തുടക്കം മുതല്‍ സെമി വരെ ഓരോ മത്സരത്തിലും എതിരാളികളെ തച്ചുതകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് റൂട്ട് മാര്‍ച്ച് നടത്തിയിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചെറിയൊരു ദുഖം വേട്ടയാടുന്നുണ്ട്.

അത് മറ്റൊന്നുമല്ല സൂപ്പര്‍ താരം വിരാട് കോഹ്ലി മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത് എന്നതാണ് അത്. ടൂര്‍ണമെന്റ് തുടങ്ങി ഫൈനല്‍ വരെ എത്തിയെങ്കിലും വിരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന ഇന്ത്യന്‍ ടീമിന് ലഭിച്ചിട്ടിട്ടില്ല.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു ചോദ്യം നേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. കോഹ്ലിയെ െൈഫനലില്‍ കളിപ്പിക്കുമോയെന്നാണ് രോഹിത്ത് ശര്‍മ്മ സെമി വിജയത്തിന് ശേഷം നേരിട്ട പ്രധാന ചോദ്യം. രോഹിത്തിന്റെ മറുപടി ഇപ്രകാരമാണ്.

വിരാട് ഒരു ക്ലാസ് താരമാണ്. എല്ലാവരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാവും. വിരാട് വലിയ മത്സരങ്ങളിലെ താരമാണ്. ഒരുപക്ഷേ ഫൈനലില്‍ വേണ്ടിയാകും കോഹ്ലി തന്റെ ഫോം മറ്റിവച്ചിരിക്കുന്നത്’ രോഹിത്ത് പറയുന്നു.

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിരാട് കോഹ്‌ലിയുടെ പ്രകടനത്തില്‍ ഒരു ആശങ്കയും ഇല്ലെന്ന് വ്യക്തമാക്കി.

‘നിങ്ങള്‍ക്ക് വിരാട് കോഹ്‌ലിയെ അറിയാം. ഇത്ര വലിയ ടൂര്‍ണമെന്റില്‍ ചിലപ്പോള്‍ കുറച്ച് മത്സരങ്ങളില്‍ മോശം പ്രകടനം ഉണ്ടായേക്കും. മത്സരത്തില്‍ കോഹ്‌ലി മികച്ചൊരു സിക്‌സ് നേടി. പിന്നാലെ ആ താളം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ കോഹ്‌ലിയുടെ ശ്രമം തനിക്ക് ഇഷ്ടമായി. മികച്ച പ്രകടനത്തിനായി അയാള്‍ ശ്രമിക്കുന്നു. പക്ഷേ അത് സംഭവിക്കുന്നില്ല. വരും മത്സരങ്ങളില്‍ വിരാട് വലിയ സ്‌കോറിലെത്തും’ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.