രോഹിത്ത് ഇറങ്ങുന്നത് ആ അവിശ്വസനീയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍

ഐപിഎല്‍ 14ാം സീസണിലെ രണ്ടാം പാദ മത്സരത്തിനായി രോഹിത്ത് ശര്‍മ്മ ഇന്ന് ഇറങ്ങുന്നത് ഒരു അവിശ്വസനീയ റെക്കോര്‍ഡ് കൂടി സ്വന്തമാക്കാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് സിക്‌സ് കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞ ഒരു ഇന്ത്യന്‍ താരത്തിനും എത്തിപ്പിടിക്കാനാകാത്ത അവിശ്വസനീയ റെക്കോര്‍ഡ് രോഹിത്ത് സ്വന്തമം പേരില്‍ കുറിയ്ക്കും.

നിലിവില്‍ 397 സിക്‌സുകളാണ് തന്റെ ടി20 കരിയറില്‍ ഉടനീളം രോഹിത്ത് നേടിയിട്ടുളളത്. മൂന്ന് സിക്‌സ് കൂടി അടിക്കാനായാല്‍ അത് 400 എന്ന മാജിക്കില്‍ നമ്പറിലെത്തും. ടി20യില്‍ 400 സിക്‌സ് പായിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും രോഹിത്ത് സ്വന്തം പേരില്‍ കുറിയ്ക്കും.

രോഹിതിന് പിറകില്‍ 324 സിക്‌സ് അടിച്ചിട്ടുള്ള റെയ്‌നയും 315 സിക്‌സ് അടിച്ചിട്ടുള്ള വിരാട് കോഹ്ലിയുമാണ് ഉള്ളത്. 397 സിക്‌സില്‍ 224 സിക്‌സും രോഹിത്ത് ഐപിഎല്ലില്‍ ആണ് അടിച്ചത്. ലോക ടി20യില്‍ സിക്‌സിന്റെ കാര്യത്തില്‍ എട്ടാമതാണ് രോഹിത്. ഗെയ്‌ല്, പൊള്ളാര്‍ഡ്, ആേ്രന്ദ റസല്‍, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഉള്ള ഇന്ത്യന്‍ താരങ്ങള്‍:

രോഹിത്ത് ശര്‍മ്മ (MI) 397

സുരേഷ് റെയ്‌ന (CSK)- 324

വിരാട് കോഹ്ലി (RCB)- 315

എംഎസ് ധോണി (CSK)- 303

You Might Also Like