അവന്‍ രോഹിത്തിന്റെ അന്തകന്‍, നാണംകെട്ട റെക്കോര്‍ഡുമായി മുംബൈ നായകന്‍

Image 3
CricketIPL

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വിയേറ്റ് വാങ്ങിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡുകൂടി. ഐപിഎല്ലില്‍ ഒരു ബൗളര്‍ക്കെതിരെ ഏറ്റവും അധികം വിക്കറ്റ് നഷ്ടപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ എന്ന റെ്‌ക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്.

മത്സരത്തില്‍ അമിത് മിശ്രയുടെ പന്തിലാണ് രോഹിത്തിന് വിക്കറ്റ് നഷ്്ടമായത്. ഇത് ഏഴാം തവണയാണ് ഐ പി എല്ലില്‍ രോഹിത് ശര്‍മ്മയെ അമിത് മിശ്ര പുറത്താക്കുന്നത്.

അതെസമയം ഈ റെക്കോര്‍ഡ് നേരത്തെ സ്വന്തം പേരിലുളള താരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയും ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയും. സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളര്‍ സന്ദീപ് ശര്‍മ്മയാണ് ഐ പി എല്ലില്‍ വിരാട് കോഹ്ലിയെ 7 തവണ പുറത്താക്കിയിട്ടുള്ളത്. മുന്‍ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ ഖാനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയെ 7 തവണ പുറത്താക്കിയത്.

മത്സരത്തില്‍ 6 വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപെടുത്തിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു.

മത്സരത്തില്‍ മികച്ച പ്രകടനമാണ് രോഹിത്ത് കാഴ്ച്ചവെച്ചത്. 30 പന്തില്‍ 3 ഫോറും 3 സിക്‌സുമടക്കം 44 റണ്‍സാണ് രോഹിത്ത് നേടിയത്. സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു.