ഇന്ത്യയെ നാണംകെടുത്തിയ ഷോര്‍ട്ട് ബോളിന് ഉത്തരം നല്‍കിയവന്‍, ഒന്നുമില്ലായിമയില്‍ നിന്നാണ് അവന്‍ ലോകം കീഴക്കിയത്

പ്രണവ് വളപ്പില്‍

രോഹിത് ഗുരുനാഥ് ശര്‍മ്മ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലേക്ക് അലസ സുന്ദരഷോട്ടുകളുടെ അകമ്പടിയോടെ നടന്നു കയറിയ ബാറ്റ്‌സ്മാന്‍ ഒരു ഓഫ് സ്പിന്നര്‍ ബൗളറില്‍ നിന്നും തുടങ്ങിയ ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്ര ഇന്നും അത്ഭുതത്തോടയേ നോക്കിക്കാണാന്‍ സാധിക്കൂ……………..

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പൊതുവേ ഒരു ചീത്തപേരുണ്ടായിരുന്നു ഷോര്‍ട്ട് ബോളില്‍ പകച്ചു പോകുന്നത് ഒരു പതിവായിരുന്നു.അവിടെ ആയിരുന്നു ഈ മുംബൈക്കാരന്‍ എതിര്‍ ടീം ബോളേഴ്‌സിന് ഒരു പേടി സ്വപ്നമായി മാറിയത്. കുത്തി പൊങ്ങി വരുന്ന ബൗണ്‍സറുകള്‍ അനായാസേന തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ട് ആയ പുള്‍ഷോട്ടിലൂടെ ബൗണ്ടറി ലൈനുകള്‍ കടത്തുന്ന കാഴ്ച നയന മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കില്ല. പവര്‍ ഹിറ്റിങ്ങിലൂടെ ബോള്‍ അതിര്‍ത്തി കടത്തുന്നതിന് പകരം അതിമനോഹരമായ ടൈമിംഗിലൂടെ പന്തിനെ തഴുകി അതിര്‍ത്തി കടത്തുന്ന രോഹിത് ശര്‍മ്മയുടെ കേളി ശൈലിയുടെ ആരാധകനാണ് ഞാനും……..

ബാറ്റു കൊണ്ട് കവിത രചിക്കുന്ന ഈ ബാറ്റ്‌സ്മാന്‍ ക്രീസിലുണ്ടെങ്കില്‍ ക്രിക്കറ്റിനോളം മനോഹരമായ കാഴ്ച ഈ ലോകത്ത് വേറെ ഇല്ല എന്ന് തന്നെ പറയാം…ലോക ക്രിക്കറ്റിലെ ഒട്ടനവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ ഇതിനോടകം തന്നെ തന്റെ പേരിലാക്കിയ രോഹിത് ശര്‍മയ്ക്ക് ആരാധകര്‍ അഭിമാനപൂര്‍വ്വം മറ്റൊരു പേരുകൂടി ചാര്‍ത്തി നല്‍കി ഹിറ്റമാന്‍ ….

അവര്‍ണനീയമായ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും കൊണ്ട് അദ്ദേഹം നടന്നു കയറിയത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് മാത്രം അല്ല… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് കൂടിയാണ്……

അലസ സുന്ദര ബാറ്റിംഗ് ശൈലി കൊണ്ട് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയ ഹിറ്റ്മാന്റെ ജീവിത കഥയും ഏവര്‍ക്കും പ്രചോദനമാണ്…ഇല്ലായ്മയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് കടന്നു ചെന്ന രോഹിത് ഗുരുനാഥ് ശര്‍മയുടെ അവിസ്മരണീയമായ.. ബാറ്റിംഗ് കാഴ്ചകള്‍ ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കട്ടെ……………

ജന്മദിനാശംസകള്‍ ഹിറ്റ്മാന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like