ഈ ഐപിഎല്ലിലെ ഏറ്റവും അപകടകാരി രോഹിത്തായിരിക്കും, ഇതാ തെളിവുകള്‍
ഐപിഎല്ലിനുളള ഒരുക്കത്തിലാണ് ടീമുകള്‍. ലോക്ഡൗണ്‍ സൃഷ്ടിച്ച ഇടവേള ഒരോ താരങ്ങളേയും എങ്ങനെ ബാധിക്കുന്ന ആശങ്ക ടീമുകള്‍ക്കുണ്ട്. അതിനാല്‍ തന്നെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ കഠിനമായുളള പരിശീലന ഷെഡ്യൂളുകളാണ് യുഎഇയില്‍ ഓരോ ടീമും നടത്തുന്നത്.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ ആശങ്കകളും കാറ്റില്‍ പറത്തും വിധമാണ് അവരുടെ നായകന്‍ രോഹിത്ത് ശര്‍മ്മ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത്. കോവിഡ് കൊണ്ടുണ്ടായ ഇടവേളയൊന്നും ഒരു തരത്തിലും ബാധിക്കാത്ത വിധം നെറ്റ്‌സിന്റെ നാല് ഭാഗത്തേക്കും ക്ലാസിക്ക് ഷോട്ടുകള്‍ പായിക്കുകയാണ് രോഹിത്തിപ്പോള്‍.
ഈ ഐപിഎല്ലില്‍ രോഹിത്ത് എത്രമാത്രം അപകടകാരിയാകും എന്ന് തെളിയ്ക്കുന്നതാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടവീഡിയോ ദൃശ്യങ്ങള്‍. ആരും കൊതിക്കും വിധത്തില്‍ ഓഫ് റേഞ്ച് സ്‌ട്രോക്കുകളാണ് രോഹിത്ത് പായിക്കുന്നത്. ആ കാഴ്ച്ച കാണാം
Pure class. Sheer elegance! 😍💙#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/Qbk0DBNnoQ
— Mumbai Indians (@mipaltan) August 31, 2020
കഴിഞ്ഞ മാസം ഓഗസ്റ്റ് 21നാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിനായി യുഎഇയിലത്തിയത്. ഓഗസ്റ്റ് 29ന് പരിശീലനവും ആരംഭിച്ചു.