അവന്റെ ദിവസങ്ങളില്‍ അവന് തുല്യനായൊരു താരം ഈ ലോകത്തില്ല, എന്തൊരു ക്ലാസ്, എന്തൊരു പവര്‍

Image 3
CricketTeam India

സംഗീത് ശേഖര്‍

ഓണ്‍ ഹിസ് ഡേ , രോഹിത് ശര്‍മക്ക് തുല്യനായൊരു വൈറ്റ് ബോള്‍ പ്ലെയര്‍ ലോകക്രിക്കറ്റിലില്ലെന്നു തോന്നിപ്പിക്കുന്ന പ്രഹരശേഷിയാണ് രോഹിതിനെ വേറിട്ട് നിര്‍ത്തുന്നത്.

പരമ്പരയിലുടനീളം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ റോ പേസ് കൊണ്ട് പരീക്ഷിച്ച മാര്‍ക്ക് വുഡ് പന്ത് ഷോര്‍ട്ട് ആയി പിച്ച് ചെയ്യുന്ന നിമിഷം ബാക്ക് ഫുട്ടിലേക്കിറങ്ങി തന്റെ സിഗ്‌നേച്ചര്‍ പുള്‍ അണ്‍ ലീഷ് ചെയ്ത രോഹിത് വുഡിന്റെ 150 കി.മി തണ്ടര്‍ ബോള്‍ട്ടിനെ വന്നതിനേക്കാള്‍ വേഗത്തില്‍ സ്‌ട്രെയിറ്റ് ബൗണ്ടറിയിലേക്ക് പറഞ്ഞയക്കുന്ന ഷോട്ട് വേറിട്ട് നിന്നു .

സാം കരന്റെയും സ്റ്റോക്ക്‌സിന്റെയും സ്ലോവര്‍ പന്തുകളെ അനായാസം പിക്ക് ചെയ്യുന്നത് വേറിട്ട് നിന്നപ്പോള്‍ മറുവശത്ത് സ്ളോഗ്ഗുകളില്‍ പോലും കുലീനത വിളക്കിച്ചേര്‍ക്കുന്നതാണു കാണികളെ ഭ്രമിപ്പിക്കുന്നത്.

ഏറ്റവും നിര്‍ണായകമായ സീരീസ് ഡിസൈഡറില്‍ വിരാട് കോഹ്ലിയെ പോലൊരു ലെജണ്ടിനെ പോലും ആരാധനയോടെ നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ തന്റെ ക്ളാസ് & പവര്‍ പ്രദര്‍ശിപ്പിച്ച ശേഷം മാത്രമാണ് രോഹിത് ശര്‍മ്മ മടങ്ങുന്നത്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്