പൂജാരയും കോഹ്ലിയും ഇംഗ്ലീഷുകാരും പരാജയം സമ്മതിച്ച പിച്ചിലാണ് അയാള്‍ അത്ഭുതം കാട്ടുന്നത്

സനല്‍കുമാര്‍ പത്മനാഭവന്‍

പെയ്‌സ് ബൗളര്‍മാര്‍ക്ക് സ്വിങ്ങും , ബൗണ്‍സും എല്ലാം വാരിക്കോരി കൊടുക്കുന്ന ഒരു പിച്ചില്‍………

സ്പിന്‍ ബൗളര്‍മാര്‍ക്ക് അസാധ്യ ടേണും ബൗണ്‍സും നല്‍കി സഹായിക്കുന്ന അതെ പിച്ചില്‍….

ആദ്യദിനം തന്നെ ബാറ്റിംഗ് അതീവ ദുഷ്‌കരം ആണെന്ന് തെളിയിച്ചു കൊണ്ട് എതിര്‍ ടീമിലെ പേരും പെരുമയുമുള്ള 10 പേര്‍ 112 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തിയ അതെ ദിനത്തില്‍……

നാളത്തെ വാഗ്ദാനം ആകുമെന്ന് പ്രതീക്ഷിക്കുന്ന ഗില്ലും , വര്‍ത്തമാന കാലത്തെ വന്മതില്‍ പൂജാരയും ബാറ്റിംഗ് പരാജയം സമ്മതിച്ചു പാഡ് അഴിച്ചു വച്ച അതെ 22 വാരയില്‍……..

ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന്‍, ഏകദിന ശൈലിയില്‍ ഒരു 50 അടിച്ചു കൊണ്ട് പുറത്താകാതെ ഒരു രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരത്തെ മുഴുവന്‍ ഒരു തരി സമ്മര്‍ദ്ദവും ഇല്ലാതെ തന്റെ കൈക്കുഴയില്‍ ഒളിപ്പിച്ചു അനായാസമായി, അലസമായി ബാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം ക്രീസില്‍ രോഹിത് ഗുരുനാഥ് ശര്‍മ്മ ആണെന്ന്്……

ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാന്‍……

രണ്ട് പന്ത് ബാറ്റിന്റെ ഹോട് സ്‌പോട്ടില്‍ കൊണ്ട് തുടങ്ങിയാല്‍ പിന്നെ , പന്ത് കറങ്ങി തിരിയുന്ന ചെന്നെയിലെ മണ്ണും പന്ത് മൂളി പറക്കുന്ന പെര്‍ത്തിലെ മണ്ണും അയാള്‍ക്ക് സമം ആണു…….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like