പ്രശ്‌നം ഗുരുതരം, രോഹിത്തിന് കോഹ്ലിയോട് പകയാണ്

ഷഹീന്‍ സുബൈദ

ഇന്ത്യന്‍ ടീമിനെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ഇപ്പോള്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ മുന്‍പേ ഈഗോ ക്ലാഷ് ഉണ്ടായിരുന്നെങ്കിലും, ലോകകപ്പ് പരാജയത്തോടെ ഒരു ശീതയുദ്ധം എന്ന നിലയിലേക്ക് മാറി എന്ന് തന്നെ കരുതേണ്ടിവരും. ആ സമയത്ത് രോഹിത് ശര്‍മയുടെ പ്രസ്താവനകള്‍ അത്തരത്തില്‍ ആയിരുന്നു.

ഐപിഎല്‍ മുതല്‍ കണ്ട അസാധാരണ സംഭവങ്ങളും ഇപ്പോഴത്തെ സാഹചര്യം കൂടി നോക്കുമ്പോള്‍ കോഹ്ലിയും, രോഹിതും ഒരുമിച്ച് കളിക്കുമോ എന്ന് തന്നെ സംശയമാണ്. ഐപിഎല്‍ നിടയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതേയില്ല.

ധോണിക്ക് പകരം കോഹ്ലി നായകനായി വന്നതോടെയാണ് രോഹിത് ശര്‍മയുടെ അതൃപ്തി പുറത്തുവരുന്നത്. ഇത് ഇനിയും നീണ്ടുപോയാല്‍ ഒരു പക്ഷെ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്നെ ഘട്ടംഘട്ടമായി വിരമിച്ചേക്കും എന്ന് പറയേണ്ടി വരും.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like