രോഹിത് ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് പകര്‍ന്ന സ്റ്റബിലിറ്റി മറക്കരുത്, അത് വിലമതിക്കാത്തതാണ്

സംഗീത് ശേഖര്‍

വമ്പന്‍ വ്യക്തിഗത സ്‌കോറുകള്‍ ഒഴിഞ്ഞു നിന്നെങ്കിലും ഈ സീരീസില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സോളിഡ് ആണെന്ന തോന്നലുണ്ടായത് ഗില്ലിനൊപ്പം രോഹിത് ശര്‍മ്മ ചേര്‍ന്നതോടെയാണ്.

സ്റ്റാര്‍ക്കും കമ്മിന്‍സും നയിക്കുന്ന ഓസ്ട്രേലിയന്‍ ന്യു ബോള്‍ പെയറിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന രീതിയിലുള്ള സംശയങ്ങള്‍ക്കും മറുപടി കൊടുത്തു കൊണ്ട് രോഹിത് ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് പകര്‍ന്ന സ്റ്റബിലിറ്റി വിലമതിക്കാനാവാത്തതാണ് .

ഒരിന്ത്യന്‍ ഓപ്പണര്‍ ഈ സീരീസില്‍ ഇത്തരമൊരു ബൗളിംഗ് ആക്രമണത്തിന്നെതിരെ ഫുള്‍ കണ്‍ട്രോളില്‍ ആണെന്ന തോന്നലുണ്ടാക്കിയതും രോഹിത് ശര്‍മ്മ ക്രീസിലുള്ളപ്പോള്‍ തന്നെയായിരുന്നു.

ഓഫ് സ്റ്റമ്പിനെ കുറിച്ചുള്ള ജഡ്ജ് മെന്റ് മെച്ചപ്പെടുത്തി ,പന്തിനെ കൂടുതല്‍ ശ്രദ്ധയോടെ ക്‌ളോസ് ആയി വാച്ച് ചെയ്തു, മികച്ച നിയന്ത്രണത്തോടെ ബാറ്റ് ചെയ്യുമ്പോള്‍ ബൗളിങ്ങിനെ ഡോമിനേറ്റ് ചെയ്യാന്‍ നോക്കി രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത് സത്യത്തില്‍ രണ്ടു ടെസ്റ്റിലും ഇന്ത്യയുടെ വമ്പന്‍ സ്‌കോറുകളിലേക്കുള്ള കുതിപ്പിനെയാണ് ബാധിച്ചത് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like