കോഹ്ലിയെ ഞെട്ടിച്ച് വീണ്ടും രോഹിത്ത്, നിര്‍ണ്ണായക നേട്ടം വീണ്ടും സ്വന്തമാക്കി

ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യയുടെ ‘കിംഗ്’ താന്‍ തന്നെയെന്ന് തെളിയിച്ച് ഒരിക്കല്‍ കൂടി രോഹിത്ത് ശര്‍മ്മ. തുടരെ എട്ടാം വര്‍ഷവും കലണ്ടര്‍ വര്‍ഷത്തെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ തന്റെ പേരില്‍ ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം.

ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് നേടിയ 119 റണ്‍സ് ആണ് ഈ വര്‍ഷത്തെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 112 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ ആണ് രണ്ടാമത്. ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ 92 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടേതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

രോഹിത്തിനും രാഹുലിനും അല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഈ വര്‍ഷം ഏകദിനത്തില്‍ സെഞ്ചുറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2013 മുതലാണ് രോഹിത് ഇന്ത്യയുടെ കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ന്ന സ്‌കോര്‍ തന്റെ പേരില്‍ ചേര്‍ത്ത് തുടങ്ങിയത്.

2013-209
2014-264
2015-150
2016-171
2017-208
2018-125
2019-159
2020-119

മൂന്ന് ഏകദിനം മാത്രമാണ് രോഹിത് 2020ല്‍ കളിച്ചത്. ഈ മൂന്നില്‍ നിന്നും നേടിയത് 171 റണ്‍സ്. എട്ട് ഏകദിനങ്ങളാണ് കോഹ് ലി 2020ല്‍ കളിച്ചത്. 2009ന് ശേഷം ആദ്യമായാണ് കോഹ് ലി ഏകദിന സെഞ്ചുറി ഇല്ലാതെ കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കുന്നത്.

2020ല്‍ എട്ട് ഏകദിന ഇന്നിങ്സില്‍ നിന്ന് നാല് അര്‍ധ ശതകം നേടിയ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സ് ആണ്. കലണ്ടര്‍ വര്‍ഷത്തെ റണ്‍വേട്ടയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പില്‍ 8 ഇന്നിങ്സില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ ശതകവും ഉള്‍പ്പെടെ 438 റണ്‍സ് ആണ് രാഹുല്‍ നേടിയത്.

You Might Also Like