രോഹിത് കൊടുങ്കാറ്റിൽ തകർന്നത് നിരവധി റെക്കോർഡുകൾ; ആരും തകർക്കില്ലെന്ന് കരുതിയ ആ റെക്കോർഡുകൾ ഇതാ

Image 3
CricketTeam IndiaWorldcup

ഓസീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്. സെന്റ് ലൂസിയയിൽ നടന്ന മത്സരത്തിൽ 41 പന്തിൽ നിന്ന് 92 റൺസ് നേടിയ രോഹിത്, ഓസ്ട്രേലിയൻ ബൗളർമാരെ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നിഷ്പ്രഭമാക്കി. രോഹിത് കൊടുങ്കാറ്റായി മാറിയപ്പോൾ ക്രിക്കറ്റ് ലോകത്തെ നിരവധി റെക്കോർഡുകളാണ് കടപുഴകിയത്.

മിന്നൽ ഇന്നിംഗ്സിലൂടെ ഹിറ്റ്മാൻ തകർത്തെറിഞ്ഞ റെക്കോർഡുകൾ

200 സിക്സറുകൾ: ടി20 ക്രിക്കറ്റിൽ 200 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി രോഹിത് ചരിത്രം കുറിച്ചു.

ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി: ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി (19 പന്തുകൾ) യും ടി20യിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി (19 പന്തുകൾ) എന്നീ റെക്കോർഡുകളും രോഹിത് സ്വന്തമാക്കി.

പവർപ്ലേ റെക്കോർഡ്: ആദ്യ പവർപ്ലെയിൽ തന്നെ ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു ഫിഫ്റ്റി തികച്ച രോഹിത്, ലോകകപ്പിലെ ഒരു പവർപ്ലേയിൽ 50 റൺസ് നേടുന്ന ഏക കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കി. രോഹിത് 50 തികച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 52 റൺസാണ് ഉണ്ടായിരുന്നത്.

സിക്സറുകളുടെ വർഷം: ഒരു ടി20 ലോകകപ്പ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (8) നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ്. 2007 ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ഏഴ് സിക്സറുകളുടെ റെക്കോർഡ് പഴങ്കഥയായി.

മറ്റ് പ്രധാന റെക്കോർഡുകൾ:

അന്താരാഷ്ട്ര ക്രിക്കറ്റിലെ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ:
132 രോഹിത് ശർമ്മ vs ഓസ്ട്രേലിയ
130 ക്രിസ് ഗെയ്ൽ vs ഇംഗ്ലണ്ട്
88 രോഹിത് ശർമ്മ vs വെസ്റ്റ് ഇൻഡീസ്
87 ക്രിസ് ഗെയ്ൽ vs ന്യൂസിലാൻഡ്
86 ഷാഹിദ് അഫ്രീദി vs ശ്രീലങ്ക

ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറികൾ (എടുത്ത പന്തുകൾ):
12 യുവരാജ് സിംഗ് vs ഇംഗ്ലണ്ട് (ഡർബൻ 2007)
18 കെ എൽ രാഹുൽ vs സ്കോട്ട്ലൻഡ് (ദുബായ് 2021)
18 സൂര്യകുമാർ യാദവ് vs ദക്ഷിണാഫ്രിക്ക (ഗുവാഹത്തി 2022)
19 ഗൗതം ഗംഭീർ vs ശ്രീലങ്ക (നാഗ്പൂർ 2009)
19 രോഹിത് ശർമ്മ vs ഓസ്ട്രേലിയ (ഗ്രോസ് ഐലറ്റ് 2024)
*യുവരാജ്, രാഹുൽ, രോഹിത് എന്നിവരുടെ അർദ്ധസെഞ്ച്വറികൾ ടി20 ലോകകപ്പിലാണ് വന്നത്.

ടി20 ലോകകപ്പിലെ ക്യാപ്റ്റൻമാരുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകൾ:
98 ക്രിസ് ഗെയ്ൽ vs ഇന്ത്യ (ബ്രിഡ്ജ്ടൗൺ 2010)
92 രോഹിത് ശർമ്മ vs ഓസ്ട്രേലിയ (ഗ്രോസ് ഐലറ്റ് 2024)
88 ക്രിസ് ഗെയ്ൽ vs ഓസ്ട്രേലിയ (ദി ഓവൽ 2009)
85 കെയ്ൻ വില്യംസൺ vs ഓസ്ട്രേലിയ (ദുബായ് 2021)

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകൾ: 
101 സുരേഷ് റെയ്‌ന vs ദക്ഷിണാഫ്രിക്ക (ഗ്രോസ് ഐലറ്റ് 2010)
92 രോഹിത് ശർമ്മ vs ഓസ്ട്രേലിയ (ഗ്രോസ് ഐലറ്റ് 2024)
89* വിരാട് കോഹ്‌ലി vs വെസ്റ്റ് ഇൻഡീസ് (വാങ്കഡെ 2016)
82* വിരാട് കോഹ്‌ലി vs ഓസ്ട്രേലിയ (മൊഹാലി 2022)
82* വിരാട് കോഹ്‌ലി vs പാകിസ്ഥാൻ (മെൽബൺ 2022)