പുറത്താക്കിയത് ദൗര്‍ഭാഗ്യകരം, നിര്‍ണായക താരമാണവന്‍; രോഹിത്ത് തുറന്ന് പറയുന്നു

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ സൂപ്പര്‍ താരം കെഎല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായി പോയെന്ന് ഉപനായകന്‍ രോഹിത് ശര്‍മ്മ. രാഹുലിന്റെ നിലവിലെ ഫോം പരിഗണിച്ചാണ് അങ്ങനെ ചെയ്തതെന്നും പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ തങ്ങളുടെ നിര്‍ണ്ണായക താരമാണ് രാഹുലെന്നും രോഹിത് തുറന്ന് പറഞ്ഞു.

‘ദൗര്‍ഭാഗ്യവശാല്‍ കെ എല്‍ രാഹുലിനെ അവസാന മത്സരത്തില്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വന്നു. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഞങ്ങളുടെ നിര്‍ണ്ണായക താരമാണ് രാഹുല്‍. എന്നാല്‍ നിലവിലെ ഫോം പരിഗണിച്ചാണ് ടീം മാനേജ്‌മെന്റ് മികച്ച 11 തിരഞ്ഞെടുത്തത്.’

‘ടി20 ലോക കപ്പിനോട് അടുക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് ഇനിയും മാറ്റമുണ്ടാകും. രാഹുലിനെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് ടി20 ലോക കപ്പിലേക്ക് അവനെ പരിഗണിക്കില്ലെന്ന സൂചനയല്ല നല്‍കുന്നത്. ടോപ് ഓഡറിലെ അവന്റെ മികവും നല്‍കാന്‍ കഴിയുന്ന സംഭാവനയും ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഇപ്പോള്‍ കൂടുതലായി ഒന്നും പറയുന്നില്ല’ രാഹുല്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ രോഹിത്-കോഹ്ലി സഖ്യമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഓപ്പണിംഗ് വിക്കറ്റില്‍ വെറും 54 പന്തില്‍നിന്ന് 94 റണ്‍സാണ് കോഹ്ലി-രോഹിത് സഖ്യം നേടിയത്. രോഹിത് 34 ബോളില്‍ 63 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 52 ബോളില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.