രോഹിത്തിന്റേയും അഗാര്‍ക്കറുടേയും സ്വകാര്യ സംഭാഷണം ചോര്‍ന്നു

Image 3
CricketCricket NewsFeatured

ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപന വാര്‍ത്ത സമ്മേളനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും സ്വകാര്യ സംഭാഷണം പുറത്തായി. വാര്‍ത്താ സമ്മേളനത്തിന് മുമ്പ് ക്യാമറ ഓണാണെന്ന് അറിയാതെയാണ് ഇരുവരും സംസാരിച്ചത്.

ബിസിസിഐയുടെ പുതിയ പെരുമാറ്റച്ചട്ടത്തെക്കുറിച്ചായിരുന്നു സംഭാഷണം. വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂടെ കൊണ്ടുപോകാന്‍ പറ്റില്ലെന്നൊക്കെ പറയുന്ന കാര്യത്തെക്കുറിച്ച് സംസാരക്കാന്‍ ഞാനിനി സെക്രട്ടറിയുടെ കൂടെയൊന്ന് ഇരിക്കേണ്ടിവരും. എല്ലാവരും വന്ന് എന്നോടാണ് ചോദിക്കുന്നതെന്നെ എന്നായിരുന്നു രോഹിത് അഗാര്‍ക്കറോട് സ്വകാര്യമായി പറഞ്ഞത്. ഇതുകേട്ട് അഗാര്‍ക്കര്‍ തലയാട്ടുന്നതും വീഡിയോയില്‍ കാണാം.

കളിക്കാരുടെ അച്ചടക്കം ഉറപ്പുവരുത്താനാണ് ബിസിസിഐ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. വിദേശ പര്യടനങ്ങളില്‍ കുടുംബത്തെ കൂടെ കൊണ്ടുപോകുന്നതിന് പുറമെ, സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും പേഴ്‌സണല്‍ സ്റ്റാഫിനെ കൂടെ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. സഞജു സാംസണ്‍ അടക്കം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത് പുതിയ ചട്ടത്തിന്റ ചുവട് പിടിച്ചാണ്.

Article Summary

A private conversation between Rohit Sharma and Ajit Agarkar, accidentally captured during the Champions Trophy team announcement press conference, has been leaked. The conversation reveals Rohit's concerns about the BCCI's new code of conduct, particularly regarding restrictions on families accompanying players on overseas tours. He expresses his need to discuss these concerns with the BCCI secretary. The new code of conduct, aimed at improving player discipline, includes limitations on family visits, personal staff, and the use of private vehicles during tours, along with a requirement for players to participate in domestic cricket.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in