അവസാനം ഒരോവര്‍ എറിയാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു, അക്കാര്യം വളരെ മോശമായിരുന്നു, തുറന്ന് പറഞ്ഞ് രോഹിത്ത്
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20യും ജയിച്ച് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. എട്ട് റണ്‍സിനായിരുന്നു മത്സരം ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ ആയുളളു.
വിന്‍ഡീസിനെതിരെ കളിക്കുമ്പോള്‍ എപ്പോഴും എന്തും സംഭവിക്കാമെന്ന ഒരു പേടിയാണ് മനസ്സിലുളളതെന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. അവസാന നാല് പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായ രണ്ട് സിക്‌സറുകള്‍ നേടി ഇന്ത്യയെ മുള്‍മുനിയില്‍ നിര്‍ത്തിയ സംഭവം പരാമര്‍ശിച്ചായിരുന്നു രോഹിത്ത് ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളെയെല്ലാം പേരെടുത്ത് അഭിനന്ദിക്കാനും ഇന്ത്യന്‍ നായകന്‍ മറന്നില്ല.
‘ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവര്‍ വളരെ നിര്‍ണായകമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പരിചയസമ്പന്നത സഹായിക്കുന്നത്. കുറേ വര്‍ഷങ്ങളായി ഭുവി ഇത് ചെയ്യുന്നുണ്ട്. ഭുവി ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു’ രോഹിത്ത് പറഞ്ഞു. 19ാം ഓവറില്‍ പൂരന്റെ വിക്കറ്റും 4 റണ്‍സും മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. ഇതാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.
‘ വീരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രാധാന്യപ്പെട്ടതായിരുന്നു. അവന്‍ ഞങ്ങളുടെ സമര്‍ദ്ദം അകറ്റി. പന്തും അയ്യരും ചേര്‍ന്ന് മികച്ച ഫിനിഷിങ്ങും നടത്തി. അയ്യരില്‍ നിന്നുള്ള പക്വത വളരെയേറ സന്തോഷം നല്‍കുന്നതാണ്. അവസാന നിമിഷങ്ങളില്‍ ഒരോവര്‍ എറിയാനും അവന്‍ ആഗ്രഹിച്ചിരുന്നു’ രോഹിത് ശര്‍മ്മ പറഞ്ഞു
ഫീല്‍ഡിങ്ങില്‍ വളരെ മോശമായിരുന്നു എന്ന് സമ്മതിക്കാനും രോഹിത് ശര്‍മ്മ മറന്നില്ല. ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ നന്നായി മത്സരം അവസാനിപ്പിക്കാമായിരുന്നു എന്ന് രോഹിത് പറഞ്ഞു. വരുന്ന മത്സരങ്ങളില്‍ തെറ്റുകള്‍ കുറയ്ക്കുമെന്നും രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു.