ഹാര്‍ദ്ദിക്കിന് അപ്രതീക്ഷിത ഉമ്മം നല്‍കി രോഹിത്തിന്റെ സര്‍പ്രൈസ്, വിങ്ങിപൊട്ടി ഹാര്‍ദ്ദിക്ക്

Image 3
CricketWorldcup

ടി20 ലോകകപ്പിനാണ് ഇന്ത്യ അമേരിക്കയിലേക്കും വിന്‍ഡീസിലേക്കും വിമാനം കയറുമ്പോള്‍ ആരാധകര്‍ ആശങ്കപ്പെട്ടത് ടീമിലെ പടലപ്പിളക്കങ്ങളായിരുന്നു. ഐപിഎല്ലില്‍ രോഹിത്തില്‍ നിന്ന് ഹാര്‍ദ്ദിക്ക് പാണ്ഡ്യ നായക സ്ഥാനം ഏറ്റുവാങ്ങിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ശീത സമരം ഇന്ത്യന്‍ ക്യാമ്പിനേയും ബാധിക്കുമോയെന്ന് ക്രിക്കറ്റ് ലോകം ഭയപ്പെട്ടു.

എന്നാല്‍ മുംബൈയില്‍ തമ്മിലടിച്ച രോഹിത്തും ഹാര്‍ദ്ദിക്കും ഇന്ത്യയുടെ നീല ജഴ്‌സി അണിഞ്ഞപ്പോള്‍ മറ്റൊരു തരം കളിക്കാരായി മാറി. ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത് ഇരുവരുടേയും സൗഹൃദത്തിന്റെ മേലായിരുന്നു.

വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരു അപ്രതീക്ഷിത ചുംബനം പോലും നല്‍കി. പിന്നെ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചു രോഹിത്ത് ഹാര്‍ദ്ദിക്കിനെ പോലും അമ്പരപ്പിച്ചു. പിന്നെ ഒന്നും പറയാതെ നടന്നകലുകയും ചെയ്തു.

ഇന്ത്യന്‍ ആരാധകരോ മുംബൈ ഇന്ത്യന്‍സ് ആരാധകരോ അടുത്തകാലത്തൊന്നും ഈ ദൃശ്യം മറക്കില്ലെന്ന് ഉറപ്പാണ്. ഒരു കാലത്ത് രോഹിത്തിന്റെ വിശ്വസ്തനായിരുന്ന ഹാര്‍ദ്ദിക്കിനെ വീണ്ടും ചേര്‍ത്ത് പിടിക്കാന്‍ ഈ ലോകകിരീടം ഇടയാക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ലോകം.

മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ ബൗണ്ടറിയില്‍ പറന്നു പിടിച്ച സൂര്യകമാര്‍, മത്സരത്തിനൊടുവില്‍ വിതുമ്പിയ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഇതും മറക്കാനാകാത്ത മറ്റൊരു കാഴ്ച്ചയായി മാറി.