വിജയത്തിന്റെ സൂത്രധാരന്‍ രോഹിത്ത്, തുറന്ന് പറഞ്ഞ് താക്കൂര്‍

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ തോല്‍വി മുന്നില്‍ കണ്ടിടത്ത് നിന്ന് ശര്‍ദ്ദുള്‍ താക്കൂറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ 17ാം ഓവര്‍ എറഞ്ഞ താക്കൂര്‍ അപകടകാരികളായ ബെന്‍ സ്റ്റോക്സിനെയും ഓയിന്‍ മോര്‍ഗനെയും അടുത്തടുത്ത പന്തുകളില്‍ മടക്കി രക്ഷനാവുകയായിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തിന്റെ ക്രെഡിക്റ്റ് രോഹിത് ശര്‍മ്മയ്ക്കാണ് താക്കൂര്‍ നല്‍കിയത്.

‘നിന്റെ ശക്തി തിരിച്ചറിയാനും ആലോചിച്ച് പന്തെറിയാനും രോഹിത് പറഞ്ഞു. ഗ്രൗണ്ടിന്റെ ഒരു സൈഡ് വലുതാണെന്നും അതിനനുസരിച്ച് പദ്ധതി നടപ്പിലാക്കാനും രോഹിത് പറഞ്ഞു’ മത്സരശേഷം മാധ്യമ പ്രവര്‍ത്തകരോട് താക്കൂര്‍ പറഞ്ഞു.

16ാം ഓവറില്‍ കോഹ്ലി മൈതാനും വിട്ടപ്പോള്‍ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചത്. നാലോവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ താക്കൂറിനായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രാഹുല്‍ ചഹാറും ബോളിംഗില്‍ മികച്ചു നിന്നു. നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്.

നിലവില്‍ രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഫൈനലിന് തുല്യമാണ്. നേരത്തെ ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ടി20 പരമ്പര എങ്കിലും നേടണം എന്നത് അഭിമാനപ്രശ്നമാണ്.