രോഹിത്ത് നേരത്തെ ടീം ഇന്ത്യയ്‌ക്കൊപ്പം ചേരും, സന്തോഷ വാര്‍ത്ത

ഓസ്ട്രേലിയക്കെതിരേയുള്ളള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തേടി ഒരു ആശ്വാസ വാര്‍ത്ത. നേരത്തെ പുറത്ത് വന്നതില്‍ നിന്നും വ്യത്യസ്തമായി രണ്ടാം ടെസ്റ്റിനിടെ തന്നെ രോഹിത്ത് ടീം ഇന്ത്യയ്ക്ക് ഒപ്പം ചേര്‍ന്നേക്കും.
ഈ മാസം 30ന് രോഹിത് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പ്രതീക്ഷിച്ചതിനും ഒരാഴ്ച നേരത്തേയാണ്. ഇതോടെ 2021 ജനുവരി ആദ്യവാരം ആദ്യവാരം ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
നിലവില്‍ ഓസ്ട്രേലിയയിലുള്ളള അദ്ദേഹം സിഡ്നിയില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ്. ഓസീസ് പര്യടനത്തിലെ കഴിഞ്ഞ മല്‍സരങ്ങളെല്ലാം രോഹിത്തിനു നഷ്ടമായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ച ശേഷം ഈ മാസം 16നാണ് രോഹിത് ഓസ്ട്രേലിയയിലെത്തിയത്.
ഐപിഎല്ലിനു ശേഷമാണ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിവായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. മെല്‍ബണില്‍ ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ഥിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം നേരത്തേ ചേരുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ബിസിസിഐയുടെ ഈ ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളുകയായിരുന്നു.
നിലവില്‍ സിഡ്നിയില്‍ രണ്ടു മുറികളുള്ള അപ്പാര്‍ട്ട്മെന്റിലാണ് രോഹിത് ക്വാറന്റീനില്‍ കഴിയുന്നത്. ഇവിടെ ഔട്ട്ഡോര്‍ പരിശീലനം നടത്താന്‍ അദ്ദേഹത്തിന് അവസരവുമൊരുക്കിയിട്ടുണ്ട്.