രോഹിത്ത്, ഈ ചോരയില്‍ തനിക്ക് പങ്കില്ല, കൈകഴുകി രവി ശാസത്രി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം രോഹിത്ത് ശര്‍മ്മയെ ഒഴിവാക്കിയതിന് പിന്നാലെ വിവാദം തലപൊക്കിയിരുന്നല്ലോ. രോഹിത്തിനെ എന്തിന് ഒഴിവാക്കി എന്നതിനെ സംബന്ധിച്ച് ബിസിസിഐ വിശദീകരണം നല്‍കണമെന്ന് സുനില്‍ ഗവാസ്‌ക്കര്‍ അടക്കമുളള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും ഒടുവില്‍ രോഹിത്തിനെ പുറത്താക്കിയതില്‍ തനിയ്ക്ക് പങ്കില്ലെന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. സെലക്ഷന്‍ കമ്മിറ്റിയില്‍ തനാംഗമല്ലെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒ്ന്നും പറയാനില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ടൈം്‌സ് ഓഫ് ഇന്ത്യയോടാണ് ശാസ്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘രോഹിത്തിന്റെ കാര്യം പരിഗണിച്ചത് ബിസിസിഐയുടെ മെഡിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള ആളുകളാണ്. ഞങ്ങള്‍ അതില്‍ ഇടപെടുന്നില്ല. അവര്‍ സെലക്ടര്‍മാര്‍ക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അവര്‍ അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല, ഞാന്‍ സെലക്ഷന്‍ കമ്മറ്റിയുടെ ഭാഗവുമല്ല. എനിക്ക് ആകെ അറിയാവുന്നത് മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രമാണ്. അതില്‍ രോഹിതിന് വീണ്ടും പരിക്കേല്‍ക്കാനുള്ള അപകട സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.’ ശാസ്ത്രി പറഞ്ഞു.

ഐപിഎല്ലിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് ഇഞ്ചറിയാണ് രോഹിത്തിന് തിരിച്ചടിയാതെന്നാണ് സൂചന. ഇതിനിടെ രോഹിത്ത് പരിശീലിക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്ത് വിട്ടതാണ് ടീം സെലക്ഷന്‍ വിവാദമാകാന്‍ കാരണം. ഇതോടെ രോഹിത്തിന്റെ കാര്യം വീണ്ടും പരിഗണിക്കാനൊരുങ്ങുകയാണ് സെലക്ഷന്‍ കമ്മിറ്റി.

You Might Also Like