രോഹിത്ത് ശര്‍മ്മയെ ഭയമാണ് എല്ലാവര്‍ക്കും, തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Image 3
CricketCricket News

എതിരാളികള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ ഭയമാണെന്ന് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. മാച്ച് വിന്നറാണ് രോഹിത്തെത്തും റമീസ് രാജ നിരീക്ഷിക്കുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തെ വിലയിരുത്തി സംസാരികയായിരുന്നു റമീസ് രാജ.

‘മാച്ച് വിന്നറാണ് രോഹിത്. മറ്റ് ടീമുകള്‍ക്ക് രോഹിത്തിനെ ഭയമാണ്. രോഹിത് ശര്‍മ ക്രീസിലേക്ക് എത്തുന്ന സമയം എതിര്‍ ടീം അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്ന് സംസാരിക്കുന്നുത് തന്നെ അതിന് ഉദാഹരണമാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20യില്‍ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്ട റമീസ് രാജ പറഞ്ഞു.

ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ വീണ്ടും വലിയ സാധ്യതയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത് എന്നും റമീസ് രാജ നിരീക്ഷിക്കുന്നു.

ഏതാനും വര്‍ഷം മുന്‍പ് അവര്‍ ഉപയോഗിച്ചിരുന്ന പിച്ചുകള്‍ അല്ല ഇപ്പോള്‍ ഓസ്ട്രേലിയയില്‍. ബൗണ്‍സ് കുറവായിരിക്കും. അധികം വിഷമുള്ളതുമല്ല. അഞ്ച് ദിവസവും നീണ്ടുനില്‍ക്കുന്ന ടെസ്റ്റാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു.

കൂടുതല്‍ പ്രേക്ഷകരെ ലഭിക്കാനാണ് അത്. ഓസ്ട്രേലിയയെ മെരുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന് സാധിക്കും. ഇന്ത്യന്‍ ബൗളിങ്ങും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. നല്ല ബൗളിങ് ആക്രമണമാണ് ഇന്ത്യയുടേത്. അതും ഓസ്ട്രേലിയയുടെ മനസിലുണ്ടാവുമെന്ന് റമീസ് രാജ ചൂണ്ടിക്കാണിച്ചു.

ഈ മാസം 27നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.