അവന്‍ പുതിയല്ലേ, അവനവിടെ കളിച്ചോട്ടെ, കുല്‍ദീപിനോട് വിചിത്ര മറുപടിയുമായി രോഹിത്ത്

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ സെമിയ്ക്ക് തൊട്ടരികെയാണല്ലോ ടീം ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 50 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയാ രണ്ടാം ജയം ആണ് ഇന്ത്യ നേടിയത്.

മത്സരത്തിനിടെ ഒരു രസകരമായ സംഭവമുണ്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും സ്പിന്നര്‍ കുല്‍ദീപ് യാദവും തമ്മിലെ ഒരു സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബംഗ്ലാദേശ് ബാറ്റിംഗിന്റെ 14ാം ഓവറിലാണ് രസകരമായ സംഭവം.

കുല്‍ദീപിന്റെ ആ ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലദേശിന് അവരുടെ നിര്‍ണ്ണായ വിക്കറ്റ് നഷ്ടമായി. ഷാക്കിബ് അല്‍ ഹസനാണ് പുറത്തായത്. പിന്നാലെ മഹ്മദുളള ക്രീസിലെത്തി. ആദ്യ പന്തില്‍ മഹ്മദുളളയ്ക്ക് റണ്‍സെടുക്കാനായില്ല. പന്ത് ഓഫ് സ്റ്റംമ്പ് കവച്ചുവെച്ചു പോകുകയായിരുന്നു.

ഇതോടെ രോഹിത്തിനോട് ഫീലീഡിംഗില്‍ മാറ്റം വരുത്താന്‍ കുല്‍ദീപ് ആവശ്യപ്പെട്ടു. എന്നാല്‍ രോഹിത്ത് അത് ചെവികൊള്ളാന്‍ തയ്യാറായില്ല. മഹമ്മദുളള ക്രീസില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും ക്രോസ് ലൈനില്‍ കളിക്കാന്‍ അവനെ അനുവദിക്കണമെന്നുമായിുന്നു രോഹിത്ത് കുല്‍ദീപിനോട് പറഞ്ഞത്. തൊട്ടടുത്ത പന്തില്‍ മഹ്മദുളള സിംഗിള്‍ നേടി സ്‌ട്രൈക് കൈമാറി.

എന്നാല്‍ മത്സരത്തില്‍ അനായമായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഹാര്‍ദ്ദിക്ക് അര്‍ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ആയുളളു.