മൊട്ടേറയിൽ മാറ്റ് തെളിഞ്ഞു; രോഹിതിന് കരിയർ ബെസ്റ് റാങ്കിങ്

ബാറ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേറ പിച്ചിലെ ഭേദപ്പെട്ട പ്രകടനത്തോടെ ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് മികച്ച നേട്ടം. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണ് രോഹിതിന് ലഭിച്ചിരിക്കുന്നത്.

പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ 742 പോയിന്റോടെ ബാറ്സ്മാന്മാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് രോഹിത്. 2019 ഒക്ടോബറിൽ പത്താം സ്ഥാനത്തുള്ളപ്പോൾ ലഭിച്ച 722 പോയിന്റായിരുന്നു താരത്തിന്റെ കരിയർ ബെസ്റ്. ഇന്ത്യയുടെ ‘ടെസ്റ്റ് സ്പെഷ്യലിസ്റ്’ ചേതേശ്വർ പൂജാരയെ പിന്നിലാക്കിയാണ് രോഹിതിന്റെ കുതിച്ചു ചാട്ടം.

കളിയിലെ താരമായി മാറിയ അക്സർ പട്ടേലിനും മൊട്ടേറ ടെസ്റ്റ് നേട്ടമായി. പതിനൊന്ന് വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കിയ അക്‌സർ 30 സ്ഥാനം ഉയർന്ന് ബൗളർമാരുടെ പട്ടികയിൽ 38ആം സ്ഥാനത്താണ്. ഏഴുവിക്കറ്റുകൾ സ്വന്തമാക്കിയ ആർ അശ്വിനാവട്ടെ, നാല് സ്ഥാനങ്ങൾ ഉയർന്ന് ബൗളർമാരിൽ മൂന്നാമനായി.

മത്സരത്തിലെ സർപ്രൈസ് പ്രകടനത്തോടെ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി 72 ആം സ്ഥാനത്തെത്തി. ഓൾ റൗണ്ടർ എന്ന നിലയിലെ റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തെത്താനും പ്രകടനം റൂട്ടിന് തുണയായി.

ICC Test Batting Rankings (As of February 28, 2021)

1. കെയ്ൻ വില്യംസൺ – 919
2. സ്റ്റീവ് സ്മിത്ത് – 891
3. മാർനസ് ലാബുഷെയ്ൻ – 878
4. ജോ റൂട്ട് – 853
4. വിരാട് കോഹ്ലി – 836
6. ബാബർ അസം – 760
7. ഹെൻറി നിക്കോൾസ് – 747
8. രോഹിത് ശർമ്മ – 742
9. ഡേവിഡ് വാർണർ – 724
10. ചേതേശ്വർ പൂജാര – 708

ICC Test Bowling Rankings

1. പാറ്റ് കമ്മിൻസ് – 908
2. നീൽ വാഗ്നർ – 825
3. ആർ അശ്വിൻ – 823
4. ജോഷ് ഹെസിൽവുഡ് – 816
5. ടിം സൗത്തീ – 811
6. ജെയിംസ് ആൻഡേഴ്സൺ – 809
7. സ്റ്റുർട് ബ്രോഡ് – 800
8. കാഗിസോ റബാഡ – 753
9. ജസ്പീത് ഭുമ്ര – 746
10. മിച്ചൽ സ്റ്റാർക്ക് – 744

You Might Also Like