ബ്ലാസ്‌റ്റേഴ്‌സ് യുവ സൂപ്പര്‍ താരത്തെ റാഞ്ചി, തകര്‍പ്പന്‍ നീക്കവുമായി ബംഗളൂരു എഫ്‌സി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മധ്യനിര താരം രോഹിത്ത് കുമാറിനെ സ്വന്തമാക്കി ബംഗളൂരു എഫ്‌സി. രണ്ട് വര്‍ഷത്തേയ്ക്കാണ് രോഹിത്ത് കുമാറുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 11 മത്സരങ്ങള്‍ കളിച്ച താരമാണ് രോഹിത്ത് കുമാര്‍.

ഇത് സ്വപ്‌ന സമാനമാണെന്നും ആരും കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമാണ് ബംഗളൂരു എഫ് സിയെന്നും കരാര്‍ ഒപ്പിട്ട ശേഷം രോഹിത്ത് കുമാര്‍ പറഞ്ഞു. വളരെയേറെ സംതൃപ്തിയോടെയാണ് ബംഗളൂരു ജഴ്‌സി അണിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ രോഹിത്ത് കുമാറിനെ ബംഗളൂരു എഫ് സി അവരുടെ എ എഫ് സി കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും.

കഴിഞ്ഞ സീസണില്‍ നിരവധി അവസരം ലഭിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി എടുത്ത് പറയാന്‍ മാത്രമുളള പ്രകടനം ഈ 23ന് കാരന് കാഴ്ച്ചവെക്കാനിയില്ല. വരും സീസണില്‍ ആ കുറവ് പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബംഗളൂരുവുവിലേക്ക് രോഹിത്ത് കൂറുമാറുന്നത്.

ബെച്ചംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബി.സി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. പൂണെ എഫ്‌സിയ്ക്കായാണ് ഐഎസ്എല്ലി#് ആദ്യമായി കളിച്ചത്. പിന്നീട് ഹൈദരാബാദ് എഫ്സിയിലും രോഹിത്ത് കളിച്ചു. അതിന് ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.