ബാറ്റിംഗിലല്ല, പുതിയ റെക്കോര്‍ഡ് കുറിച്ച് രോഹിത്ത്

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെ തേടി പുതിയ റെക്കോര്‍ഡ്. ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡറെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഷാര്‍ദ്ദുല്‍ താക്കൂറിന്റെ ബൗളിങില്‍ കാമറോണ്‍ ഗ്രീനിന്റെ ക്യാച്ചെടുത്തതോടെയാണ് രോഹിത് എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചത്. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ക്യാച്ചായിരുന്നു ഇത്. ഗാബ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ മൂന്നു ക്യാച്ചുകളെടുത്ത രോഹിത് രണ്ടാമിന്നിങ്സില്‍ രണ്ടു പേരെയും പിടികൂടി.

നേരത്തേ 1991-92ല്‍ ക്രിഷ് ശ്രീകാന്ത് മാത്രമേ ഓസ്ട്രേലിയയില്‍ ഇത്രയും ക്യാച്ചുകള്‍ നേടിയിട്ടുള്ളൂ. അന്നു പെര്‍ത്തിലായിരുന്നു മല്‍സരം.

കൂടാതെ, ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡറായും രോഹിത് മാറി. 1969-70ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഏക്നാത് സോല്‍ക്കറാണ് ആദ്യമായി ഓസീസിന്റെ അഞ്ചു പേരെ ക്യാച്ച് ചെയ്തു പുറത്താക്കതിയത്. 1990-91ല്‍ ശ്രീകാന്ത് ഓസ്ട്രേലിയയില്‍ വച്ച് അഞ്ചു ക്യാച്ചുകളെടുത്ത ആദ്യ ഇന്ത്യന്‍ ഫീല്‍ഡറായി മാറി. 1997-98ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡാണ് അഞ്ചു ക്യാച്ചുകളെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരം.