പിച്ച് നാവില്‍ നുകര്‍ന്ന് രോഹിത്ത്, ഈ രൂചിയ്ക്ക് മറ്റൊന്നു പകരമാകില്ല

Image 3
CricketFeaturedWorldcup

2017ലെ ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് ശേഷം ഇന്ത്യയെ വീണ്ടും ഒരു ഐസിസി കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്ത് ശര്‍മ്മ. തന്റെ കിരീട നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തുവെച്ച രോഹിത് ശര്‍മ്മയുടെ ആഘോഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ബാര്‍ബഡോസില്‍ ഇന്ത്യയെ ട്വന്റി20 ലോക ചാമ്പ്യന്മാരാക്കിയ ശേഷം രോഹിത് നടത്തിയ ആഘോഷം വ്യത്യസ്തമായിരുന്നു. കിരീടത്തിലേക്ക് തങ്ങളെ നയിച്ച പിച്ചില്‍ നിന്ന് ഒരു പിടി മണ്ണ് നുള്ളിയെടുത്ത് രോഹിത് നാവില്‍ വെച്ചു.

ഈ നിമിഷം പകര്‍ത്തിയ വീഡിയോ ഐസിസി പങ്കുവെക്കുകയും ചെയ്്തു. ‘ഓര്‍മ്മകളിലേക്ക് ഒന്നുകൂടി’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ അതിവേഗം വൈറലായി.

 

View this post on Instagram

 

A post shared by ICC (@icc)

എന്നാല്‍, ഈ വിജയത്തിന് പിന്നാലെ വന്ന മറ്റൊരു വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചു. മത്സരത്തിന് ശേഷം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു രോഹിത്. ‘ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് കളിക്കാന്‍ ആരംഭിച്ച കാലം മുതല്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. ലോകകപ്പ് നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടുള്ള കടപ്പാട്ടും രോഹിത് പങ്കുവെച്ചു. ‘ഇന്ത്യന്‍ ക്രിക്കറ്റിനായി കഴിഞ്ഞ 20-25 വര്‍ഷമായി അദ്ദേഹം ചെയ്ത് പോന്നതില്‍ ഇത് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. രാഹുലിന് വേണ്ടി ഈ നേട്ടത്തിലെത്താനായതില്‍ ഞങ്ങള്‍ ടീം ഒന്നാമകെ അഭിമാനിക്കുന്നു,’ എന്നായിരുന്നു രോഹിത് ശര്‍മയുടെ വാക്കുകള്‍.

വിജയത്തിന്റെ ആവേശവും വിടപറയലിന്റെ നൊമ്പരവും ഒത്തുചേര്‍ന്ന നിമിഷമായിരുന്നു ഇത്. രോഹിത് ശര്‍മ്മയുടെ ഈ ആഘോഷം ക്രിക്കറ്റ് മാത്രമല്ല, കഠിനാധ്വാനത്തിനും സ്വപ്നങ്ങള്‍ക്കും കിട്ടുന്ന വിജയത്തിന്റെ മധുരവും വിളിച്ചോതുന്നു. ഈ വിജയം രാജ്യത്തിന് അഭിമാനകരമാണ്, രോഹിത് ശര്‍മയുടെ നേതൃത്വവും കഠിനാധ്വാനവും ഭാവി തലമുറയ്ക്ക് പ്രചോദനമാകും.