നിര്‍ഭാഗ്യം വേട്ടയാടി, ഒറ്റയാള്‍ പോരാളിയായി രോഹന്‍, ഒറ്റക്ക് ടീമിനെ തോളിലേറ്റി

ദുലീപ് ട്രോഫി ഫൈനലിലും മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 529 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോണ്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോഴും ഒരറ്റത്ത് ഐതിഹാസിക പ്രകടനമാണ് രോഹന്‍ പുറത്തെടുത്തത്.

എന്നാല്‍ നാലാം ദിനം അവസാനിക്കാനിരിക്കെ രോഹന്‍ പുറത്തായത് സൗത്ത് സോണിന്റെ അവശേഷിക്കുന്ന പ്രതീക്ഷയും തകര്‍ത്ത് കളഞ്ഞു. 100 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 93 റണ്‍സാണ് രോഹണ്‍ കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഇതോടെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 154 റണ്‍സ് എന്ന നിലയിലാണ് സൗത്ത് സോണ്‍.

ഇതോടെ വെറും നാല് വിക്കറ്റ്് അവശേഷിക്കെ സൗത്ത് സോണിന് ജയിക്കാന്‍ ഇനിയും 375 റണ്‍സ് കൂടി വേണം. രോഹണെ കൂടാതെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായില്ല. മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), ബാബ ഇന്ദ്രജിത്ത് (4), മനീഷ് പാണ്ഡ്യ (14), റിക്കി ബുല്‍ (13) എന്നിങ്ങനെയാണ് പുറത്തായ മറ്റ് സൗത്ത് സോണ്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഒരു റണ്‍സുമായി സായ് കിഷോറും എട്ട് റണ്‍സുമായി രവി തേജയുമാണ് ക്രീസില്‍.

നേരത്തെ യശ്വസ്വി ജയ്‌സാളിന്റെ ഡബിള്‍ സെഞ്ച്വറിയും സര്‍ഫറാസ് ഖാന്റെ സെഞ്ച്വറി മികവിലുമാണ് നോര്‍ത്ത് സോണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ 585ന് നാല് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ജയ്‌സ്വാള്‍ 323 പന്തില്‍ 265 റണ്‍സെടുത്തപ്പോള്‍ സര്‍ഫറാസ് 178 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു.

 

You Might Also Like