ഫോം നഷ്ടത്തിന് വിട, ഒടുവില്‍ കുന്നുമ്മലിന്റെ ബാറ്റ് ഗര്‍ജിച്ചു, നായകന്റെ സെഞ്ച്വറിയുമായി തിരിച്ചുവരവ്
കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ നാല് വിക്കറ്റ് ജയം നേടി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് സെമി ഫൈനലിലേക്ക് കുതിച്ചു. ആദ്യം ബാറ്റു ചെയ്ത റോയല്‍സ് 171 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍, ഗ്ലോബ് സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
രോഹന്റെ തകര്‍പ്പന്‍ ബാറ്റിംഗ്
58 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ രോഹന് കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശില്പി. ആറ് സിക്സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹണിന്റെ ഇന്നിംഗ്സ്. സല്മാന് നിസാറുമായുള്ള (34 റണ്‍സ്) 84 റണ്‍സ് കൂട്ടുകെട്ടും നിര്‍ണായകമായി.
റോയല്‍സിന്റെ മികച്ച തുടക്കം
ട്രിവാന്‍ഡ്രം റോയല്‍സിനായി ഓപ്പണര്‍മാരായ റിയാസ് ബഷീര്‍ (64 റണ്‍സ്), ഗോവിന്ദ് പൈ (79 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി മികച്ച തുടക്കം നല്കി. എന്നാല്‍, ഗ്ലോബ് സ്റ്റാര്‍സിന്റെ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തി റോയല്‍സിനെ 170 റണ്‍സില്‍ ഒതുക്കി.
കൊല്ലം ഒന്നാമത്, സെമി ബുധനാഴ്ച
പോയിന്റ് പട്ടികയില്‍ കൊല്ലം സെയ്ലേഴ്സ് ഒന്നാമതും കാലിക്കറ്റ് ഗ്ലോബ്സാറ്റാര്‍സ് രണ്ടാമതുമാണ്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലും ഫൈനലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
പ്ലെയര്‍ ഓഫ് ദി മാച്ച്: രോഹന് കുന്നുമ്മല്‍