ക്രിക്കറ്റിനെ ത്രസിപ്പിച്ച ഒരു വെള്ളിടിയായിരുന്നു അയാള്‍, അവര്‍ക്ക് ലഭിച്ച മിശിഹയായിരുന്നു അവന്‍

ഷമീല്‍ സ്വലാഹ്
ബ്ലാക്ക് ക്യാപ്സിനായുള്ള രാജ്യന്തര അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത് അയാളുടെ 27- മത്തെ വയസ്സിലായിരുന്നു…
തുടക്കങ്ങളില്‍ ഫോമിനാലും, നിലനില്പിനായും അയാള്‍ ഏറെ കഷ്ടപ്പെടുന്നു., താമസിയാതെ ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്നു….
തന്റെ സാങ്കേതികത മടക്കിയെടുത്ത് മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും ടീമിലേക്ക് മടങ്ങി വരുന്നു….
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച് ഏകദിന മത്സരങ്ങള്‍ക്കായ് മാത്രം സജ്ജനാവുന്നു….
ചിലയവസരങ്ങളില്‍ സ്‌ഫോടനാത്മക ബാറ്റിങ്ങുമായി രംഗം കൈയ്യിലെടുക്കുന്നു…
ഒരു മികച്ച ഫിനീഷറായും മാറുന്നു…
ഒപ്പം,കിവീസ് മധ്യനിരയുടെ നട്ടെല്ലായും മാറുന്നു…
താമസിയാതെ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായും അംഗീകരിക്കപ്പെടുന്നു…
ഇതിനിടെ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കും കുതിച്ചുയരുന്നു….
”The switch – hitter” അയാളെ ഇങ്ങിനെയും ചാര്‍ത്തപ്പെട്ടുന്നു…
1999 വേള്‍ഡ് കപ്പില്‍ കിവീസ് സെമി ഫൈനല്‍ വരെ മുന്നേറ്റം നടത്തിയപ്പോള്‍… തന്റെ ടീമിനായ് ഏറ്റവും കൂടുതല്‍ റണ്‍സ് കളക്റ്റ് ചെയ്തതും, 2000 ക്‌നോക്ക് ഔട്ട് ട്രോഫി കിവികളുടെ വിന്നിങ്ങ് ഫ്രെയ്മില്‍ പാക്കിസ്ഥാനുമായുള്ള സെമി ഫൈനല്‍ കടമ്പ കടക്കാന്‍ കടുത്ത മത്സരത്തിനൊടുവില്‍ 87 റണ്‍സിന്റെ ബ്ലിസ്റ്റെറിങ്ങ് ഇന്നിങ്‌സുമായി രക്ഷകനായതുമെല്ലാം അയാളായിരുന്നു…
തന്റെ ആദ്യ ഏകദിന സെഞ്ച്വറി കണ്ടെത്താന്‍ 75 മത്സരങ്ങള്‍ താണ്ടിയെങ്കിലും, സ്ഥിരതയോടെ ടീമിനായുള്ള മികച്ച റണ്‍ സംഭാവനകള്‍ അയാള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു….
എങ്കിലും ഫോം തുടര്‍ച്ചയിലും യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാനായ് തന്റെ 33-മത്തെ വയസ്സില്‍ കളി മതിയാക്കാനും അയാള്‍ തീരുമാനിക്കുന്നു….
അക്കാലകളില്‍ കിവി ആരാധകര്‍ പറയുമായിരുന്നുവത്രെ…
”We need sixes, fours and Twose to win’.
റോജര്‍ ടോസ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍