ഇറ്റലിയിൽ യുവതിയെ കൂട്ടബലാത്സംഘം, ബ്രസീലിയൻ സൂപ്പർതാരം റോബിഞ്ഞോക്ക് 9 വർഷം തടവ്

Image 3
FeaturedFootballInternational

2014ൽ ഇറ്റലിയിൽ നടന്ന ഒരു കൂട്ടബലാൽസംഘത്തിൽ പ്രതി ചേർക്കപ്പെട്ട മുപ്പത്തിയാറുകാരനായ ബ്രസീലിയൻ സൂപ്പർതാരം റോബിഞ്ഞോയെ 9 വർഷം കഠിനതടവിനു വിധിച്ചിരിക്കുകയാണ് മിലാനിലെ ഇറ്റാലിയൻ കോർട്ട് ഓഫ് അപ്പീൽ. നോർത്തേൺ ഇറ്റലിയിലെ ഒരു നൈറ്റ്‌ ക്ലബ്ബിൽ വെച്ചു 2014ൽ ഒരു അൽബേനിയൻ യുവതിയെ കൂട്ടാബലാത്സംഘം ചെയ്തതിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

അൽബേനിയൻ യുവതിക്ക് 23 വയസുതികയുന്ന ആഘോഷവേളയിലാണ് റോബിഞ്ഞോയും സുഹൃത്തായ റിക്കാർഡോ ഫാൽക്കോയും ചേർന്ന് മിലാനിൽ വെച്ചു പീഡിപ്പിച്ചതായി ആരോപണമുയരുന്നത്. കോടതി വിധിയെ സ്വാഗതം ചെയ്ത യുവതിയുടെ അഭിഭാഷകൻ ജേക്കബോ ഗ്നോച്ചി ഇത് സ്ത്രീസംരക്ഷണത്തിന് ശക്തിപകരുന്ന ശിക്ഷാനടപടിയാണെന്ന് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് മുപ്പത്തിയാറുകാരൻ താരത്തിന്റെ സന്റോസിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം സാന്റോസ് ഒഴിവാക്കുകയായിരുന്നു. താരവുമായുള്ള കരാർ 2014ൽ ഇറ്റലിയിൽ ഉണ്ടായ ഈ റേപ്പ് കേസിന്റെ സമ്മർദം മൂലം സാന്റോസ് റദ്ദാക്കുകയായിരുന്നു. ബ്രസീലിയൻ ക്ലബ്ബിന്റെ പ്രസ്താവനയിൽ റോബിഞ്ഞോയോട് ഇറ്റലിയിലെ കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനു മുൻപും താരത്തിനെതിരെ പീഡനാരോപണങ്ങൾ ഉയർന്നിരുന്നു. 2009ൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന കാലത്ത് ലീഡ്‌സിലെ ഒരു നൈറ്റ്ക്ലബ്ബിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. താരം ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്നു.