അയാള്‍ പൊരുതുകയാണ്, പ്രായത്തെ തോല്‍പിച്ച്, വിലക്കപ്പെട്ടവന്റെ അട്ടഹാസം

പ്രണവ് തെക്കേടത്ത്

ഓര്‍മ്മയിലൊരു ഉത്തപ്പയുണ്ട് അയാള്‍ ഡര്‍ബനില്‍ മിച്ചല്‍ ജോണ്‍സനെ ക്രീസില്‍ നിന്ന് നടന്നു നീങ്ങി ലോങ്ങ് ഓഫിന് മുകളിലൂടെ സിക്‌സറിന് പറത്തുന്ന ആ മനോഹര ചിത്രമുണ്ട് …..

മറ്റൊരു വേദിയില്‍ ബ്രെറ്റ് ലീക്കെതിരെയും ആ സാഹസത്തിന് മുതിരുന്ന യുവത്വം തുളുമ്പുന്നൊരു ഉത്തപ്പ ….

ആ ദേശീയ ജേഴ്‌സിയില്‍ ഒരുപാട് മത്സരമൊന്നും അവകാശപ്പെടാനില്ലാത്തപ്പോഴും , അയാളുടേതായ ഓര്‍മ്മകള്‍ അയാള്‍ സമ്മാനിക്കുന്നുണ്ട് ,അവിടെ ആ ഷോ കേസില്‍ 2007ലെ ട്വന്റി ട്വന്റി കിരീടമുണ്ട് …

ഐപില്‍ ല്‍ ആദ്യ സീസണില്‍ മുംബൈയെ താങ്ങി നിര്‍ത്തിയ ഇന്നിങ്സുകളുണ്ട്.2010ല്‍ ബാംഗ്ലൂരിന് വേണ്ടി പട നയിച്ച ആ ഓര്‍മ്മകള്‍ …2014ല്‍ സച്ചിന് ശേഷം ഓറഞ്ചു ക്യാപ് സ്വന്തമാക്കിയ ഇന്ത്യക്കാരനായവന്‍ ….കൊല്‍ക്കത്തയെ കിരീടമണിയിച്ച ആ ക്രൂഷ്യല്‍ നോക്കുകള്‍ ….

ആ യാത്രയില്‍ കാലം പലതും കവര്‍ന്നെടുക്കുന്നുണ്ട് ,അയാളിലെ ശോഭ മങ്ങിയെന്നുള്ള ചിന്തകള്‍ സമ്മാനിച്ച ഐപില്ലിന് ശേഷവും അയാള്‍ പൊരുതുകയാണ് …

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ഇന്നിങ്സുകള്‍ക്കൊപ്പം വിജയ് ഹസാരെ ട്രോഫിയില്‍ ആരെയും അതിശയ പെടുത്തുന്ന ഹിറ്റിങ് മികവിലൂടെ ,അയാള്‍ മുന്നേറുമ്പോള്‍ പ്രായത്തിനെ തോല്പിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇന്ത്യക്ക് പൂര്‍ണമായി ആസ്വദിക്കാന്‍ സാധിക്കാത്ത അദ്ദേഹവും ഇടം നേടുകയാണ് ….

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like